സൗദിയിലെ നിക്ഷേപക്കൂട്ടായ്മയില്‍ പ്രധാനമന്ത്രി പങ്കെടുക്കും; ഹൗഡി മോദി മാതൃകയില്‍ മോദിക്കായി വന്‍ സ്വീകരണവും സംഘടിപ്പിക്കുന്നു

Wednesday 23 October 2019 9:56 am IST

ന്യൂദല്‍ഹി : നിക്ഷേപ കൂട്ടായ്മയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയിലേക്ക് തിരിക്കും. ഈ മാസം 29നാണ് മോദി സൗദിയിലേക്ക് യാത്ര തിരക്കുന്നത്. ഇതോടൊപ്പം സൗദിയില്‍ യുഎസ് ഹൂസ്റ്റണിലെ ഹൗഡി മോദി മാതൃകയില്‍ വന്‍ സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അദ്ദേഹം ക്ഷണിച്ചതിനെ തുടര്‍ന്നാണ് മോദിയുടെ ഇപ്പോഴത്തെ സന്ദര്‍ശനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 29 മുതല്‍ 31 വരെയാണ് നിക്ഷേപ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി നേരത്തെ അറിയിച്ചിരുന്നു. പെട്രോകെമിക്കല്‍സ്, ഇന്‍ഫ്രാസ്്ട്രക്ചര്‍, ഖനനം എന്നീ മേഖലകളിലാണ്  നിക്ഷേപം നടത്താന്‍ താത്പ്പര്യം അറിയിച്ചിരിക്കുന്നത്. 

നിക്ഷേപ സൗഹാര്‍ദ്ദരാജ്യമാണ് ഇന്ത്യെന്ന് സൗദി അംബാസിഡര്‍ ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സതിയും അറിയിച്ചു. എണ്ണ വ്യാപാരത്തിനും ഖനനത്തിനും ഇന്ത്യയുമായി ദീര്‍ഘ കാലയളവിലേക്ക് സൗഹാര്‍ദ്ദത്തില്‍ ഏര്‍പ്പെടാനും താത്പ്പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.