ഭാരതമാതാവിന്റെ അഭിമാനമുള്ള മകന്‍: മോദി

Monday 10 February 2020 9:32 am IST

ഭാരതമാതാവിന്റെ അഭിമാനമുള്ള ആത്മസമര്‍പ്പണം ചെയ്ത മകനാണ് പരമേശ്വര്‍ജി. അദ്ദേഹത്തിന്റെ ജീവിതം സാംസ്‌കാരിക ഉണര്‍വിന്റേതും ആത്മീയ പുനരുജ്ജീവനത്തിന്റേതുമാണ്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതായിരുന്നു ആ ജീവിതം. പരമേശ്വര്‍ജിയുടെ ചിന്തകള്‍ വിപുലമാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വിശിഷ്ടമാണ്. അദ്ദേഹം അജയ്യനാണ്.

ഒരു ഗവേഷണ പഠന സ്ഥാപനത്തിന്റെ സ്ഥാപകനെന്ന നിലയില്‍ പരമേശ്വര്‍ജി ഭാരതീയ വിചാരകേന്ദ്രം, വിവേകാനന്ദ കേന്ദ്രം തുടങ്ങിയവ പരിപാലിച്ച് വളര്‍ത്തി. അദ്ദേഹവുമായി നിരവധി തവണ ഇടപഴകാന്‍ ഭാഗ്യം ലഭിച്ചു. അത്യുന്നതനായ ബുദ്ധിജീവിയാണ് പരമേശ്വര്‍ജി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അത്യധികം മനോവേദനയുണ്ട്. ഓം ശാന്തി...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.