ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നില്‍ മോദിയുട ഇച്ഛാശക്തി; ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കിനി സമാധാനപൂര്‍വ്വം ജീവിക്കാം; ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്് സൈന്യം വിരാമമിടുമെന്നും മോഹന്‍ ഭാഗവത്

Friday 16 August 2019 9:40 am IST

നാഗ്പൂര്‍ : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്. 370ാം സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ആര്‍എസ്എസ് ആസ്ഥാനത്തുവെച്ച് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. 

മോദിയുണ്ടെങ്കില്‍ അത് സാധ്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും കേന്ദ്ര ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കിനി സമാധാന പൂര്‍വ്വം ജീവിക്കാമെന്ന ചിന്തയിലാണ് കഴിയുന്നത്. മറ്റ് സംസ്ഥാനങ്ങളുടേത് പോലെ തന്നെ കശ്മീരിലെ ജനങ്ങള്‍ക്കും പൗരന്റെ തുല്യ അവസരങ്ങള്‍ ലഭിക്കും. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാ ശക്തിയാണ് ഈ കേന്ദ്ര തീരുമാനത്തിനു പിന്നില്‍. ജമ്മു കശ്മീരിലെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ആളുകളും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്നാണ് താത്പ്പര്യപ്പെട്ടിരുന്നത്. നിര്‍ണ്ണായകമായ ഈ തീരുമാനത്തോടെ രാജ്യം മുഴുവന്‍ മോദിയുടെ ഇച്ഛാശക്തിയെ പ്രകീര്‍ത്തിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ അന്ത്യം കുറിക്കും. 

വരു ദിവസങ്ങളില്‍ തന്നെ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രത്യേക ശക്തിയായി വളരും. സംസ്ഥാനത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം ഇടപെട്ട് അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.