അന്താരാഷ്ട്ര മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍സംഘ ചാലക്; ആഗോള തലത്തില്‍ ആര്‍എസ്എസിന്റെ ആശയങ്ങള്‍ വ്യക്തമാക്കുമെന്ന് മോഹന്‍ ഭാഗവത്‌

Saturday 21 September 2019 4:33 pm IST

ന്യൂദല്‍ഹി :  ആഗോള തലത്തില്‍ ആര്‍എസ്എസിന്റെ ആശയങ്ങള്‍ വ്യക്തമാക്കുന്നതിന്റെ ഭാഗമായി സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് അന്താരാഷ്ട്ര മാധ്യമങ്ങളുമായി സംവദിക്കും. 24നാണ് മോഹന്‍ ഭാഗവത് അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ച.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ആഗോള കാഴ്ച്ചപ്പാടില്‍ വിശദീകരിക്കുന്നതിനായാണ് വിദേശ മാധ്യമങ്ങളെ കാണുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി മോഹന്‍ ഭാഗവത് സംവദിക്കാറുണ്ട്. കൂടാതെ സംഘത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളും ഇതോടോപ്പം സര്‍സംഘ ചാലക് വിശദീകരിക്കും. ദല്‍ഹി അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലായിരിക്കും മാധ്യമങ്ങളെ അഭിമുഖീകരിക്കുകയെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ അറിയിച്ചു. 

ഇത് ആദ്യമായാണ് സര്‍സംഘ ചാലക് വിദേശ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്. സമകാലിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ആഗോള പ്രവണതകളെ കുറിച്ചും അദ്ദേഹം സംസാരിക്കും. 

1925 സെപ്തംബര്‍ 27ന് നാഗ്പൂരിലാണ് ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ടത്. ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ സംഘത്തിന്റെ സ്ഥാപകന്‍. ഭാരതത്തിന്റെ ഉന്നമനവും ലോക സമാധാനവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.