പ്രചോദനം നല്‍കുന്ന ശ്രേഷ്ഠ ജീവിതം: മോഹന്‍ ഭാഗവത്

Sunday 9 February 2020 10:16 am IST

എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ശ്രേഷ്ഠ ജീവിതമാണ് പരമേശ്വര്‍ജിയുടേതെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രചാരകനെന്ന നിലയില്‍ രാഷ്ട്രത്തിനായി സര്‍വതും തൃജിച്ച വ്യക്തിയാണ് അദ്ദേഹം.

തന്റെ ബൗദ്ധിക ഔന്നിത്യം, സര്‍ഗ്ഗവാസന, വാഗ്മിത തുടങ്ങിവയെല്ലാം സമര്‍പ്പിച്ച്  പരമേശ്വര്‍ജി  പ്രചാരകനായത് വ്യക്തിപരമായി എന്തെങ്കിലും നേടാനായിരുന്നില്ല. സംസ്‌കൃതിയുടേയും സമാജത്തിന്റേയും ഉന്നതി എന്ന ഏക ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്.  രാഷ്ട്രത്തിന്റെ സംസ്‌കാരം സംരക്ഷിക്കേണ്ടത്  കടമയാണെന്ന അറിവ് പരമേശ്വര്‍ജിക്കുണ്ടായിരുന്നു.

വ്യക്തമായ മൂല്യബോധവും കൃത്യമായ ലക്ഷ്യവും ഉണ്ടെങ്കില്‍ ആഗ്രഹിക്കുന്നതെന്തും നേടാനാകുമെന്ന് പരമേശ്വര്‍ജിയെപ്പോലുള്ളവരുടെ ജീവിതം പഠിപ്പിക്കുന്നു. ലക്ഷ്യപൂര്‍ത്തിക്കുള്ള ശക്തി കിട്ടണമെങ്കില്‍ ആത്മവിശ്വാസം കൂടിയേ തീരു. പരമേശ്വര്‍ജിയുടെ ജീവിതം നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. മുല്യങ്ങള്‍ ശാശ്വതമാണ്. എന്നാല്‍ അതത് കാലങ്ങളില്‍ അവയെ ഉയര്‍ത്തിപ്പിടിക്കാന്‍ മഹത് ജീവിതങ്ങള്‍ ആവശ്യമാണ്. അത്തരമൊരു ജീവിതമാണ് പരമേശ്വര്‍ജിയുടേത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.