ട്വിറ്ററില്‍ സൂപ്പര്‍ താരങ്ങള്‍ക്കായി ഹാഷ്ടാഗ് പോരാട്ടം; മമ്മൂട്ടിയെയും ദുല്‍ഖറിനെയും ബഹുദൂരം പിന്നിലാക്കി മോഹന്‍ലാല്‍ ഒന്നാമന്‍

Tuesday 6 August 2019 12:22 pm IST

സോഷ്യല്‍ മീഡിയ ഹാഷ്ടാഗുകള്‍ക്ക് ഇന്ന് നമ്മുടെ സമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ട്. സിനിമ ലോകത്ത് ഇത് സര്‍വ സാധാരണമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം ഇത്തരത്തിലുള്ള ഒരു ഹാഷ്ടാഗ് മത്സരമാണ്. സൂപ്പര്‍താരങ്ങളുടെ ജന്മദിനത്തിനും സിനിമ റിലീസിനോടനുബന്ധിച്ചുമാണ് ഹാഷ്ടാഗ് മത്സരങ്ങള്‍ കാണാറുള്ളത്. 

ആരാധകരാണ് എപ്പോഴും ഇത്തരം ഹാഷ്ടാഗുകളുമായി എത്താറുളളത്. അടുത്തിടെ ലൂസിഫര്‍, മധുരരാജ തുടങ്ങിയ സിനിമകളുടെ ഹാഷ്ടാഗ് പോരാട്ടം ശ്രദ്ധേയമായിരുന്നു. 3,14,100 ലൂസിഫര്‍ ഹാഷ്ടാഗുകളാണ് ട്വീറ്റ് ചെയ്യപെട്ടത്. എന്നാല്‍ ഇത്തവണ 12.24 മണിക്കൂര്‍ കൊണ്ട് 5,44,800 ട്വീറ്റുകളുമായി ഹാഷ്ടാഗുകളില്‍ പോരാട്ടത്തില്‍ ഒന്നാമത് എത്തിയിരിക്കുന്നത് മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യാണ്.

ഇതോടെ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിനോടനുബന്ധിച്ച് ഇറങ്ങിയ ഹാഷ്ടാഗ് റെക്കോര്‍ഡാണ് തകര്‍ന്നത്. ദുല്‍ഖര്‍ ഹാഷ്ടാഗിന് 5,44600 ട്വീറ്റുകളാണ് ലഭിച്ചത്. ഇതേ സമയം മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ഇറങ്ങിയതിന് 5,03200 ട്വീറ്റുകളും മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ഉണ്ടാക്കിയ ഹാഷ്ടാഗുകള്‍ക്ക് 1,74600ഉം ട്വീറ്റുകളും മാത്രമാണ് കിട്ടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.