സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പടെയുള്ള ആര്‍എസ്എസ് നേതാക്കള്‍ ഇനി ട്വിറ്ററിലും

Tuesday 2 July 2019 4:28 pm IST

ന്യൂദല്‍ഹി : ആര്‍എസ്എസിന്റെ നേതാക്കളെന്ന പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് ട്വിറ്റര്‍ അക്കൗണ്ട് എടുത്തു. ആര്‍എസ്എസിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അക്കൗണ്ട് എടുത്തത്. ആര്‍എസ്എസിന്റെ മറ്റ് ഉന്നത നേതാക്കളും സമൂഹ മാധ്യമങ്ങളില്‍ ഇതോടൊപ്പം അ്ക്കൗണ്ട് എടുത്തിട്ടുണ്ട്. 

ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായ സുരേഷ് സോണി, കൃഷ്ണഗോപാല്‍, വി. ഭാഗയ്യ, പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി അരുണ്‍ കുമാര്‍, മറ്റൊരു നേതാവ് അനിരുദ്ധ ദേശ്പാണ്ഡെ എന്നിവരാണ് ഭാഗവതിനെക്കൂടാതെ ട്വിറ്ററില്‍ അംഗങ്ങളായത്.

സംഘടനയുടെ മറ്റൊരു ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ മുമ്പേ ട്വിറ്ററിലുണ്ട്. ഇദ്ദേഹമൊഴികെ മറ്റാരും ഇതുവരെ ട്വീറ്റ് ഒന്നും ചെയ്തിട്ടില്ല. എല്ലാവരും ആര്‍എസ്എസിന്റെ അക്കൗണ്ട് പിന്തുടരുന്നുണ്ട്. പരസ്പരവും പിന്തുടരുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.