യുപിയില്‍ രണ്ട് സംന്യാസിമാരെ അജ്ഞാതര്‍ ആരാധനാലയത്തില്‍ കുത്തിക്കൊന്നു

Wednesday 15 August 2018 8:56 pm IST

ബിധുന (യുപി): ഉത്തര്‍പ്രദേശിലെ ഔറായിയ ജില്ലയിലെ ബിധുനായില്‍ ആരാധനലയത്തില്‍ രണ്ട് സംന്യാസിമാരെ കുത്തിക്കൊന്നു. ആള്‍ക്കൂട്ടം അക്രമാസക്തരായി, കടകള്‍ തീവെച്ചു, നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമൊരുക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ മൂന്ന് ഹിന്ദു സംന്യാസിമാരെ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസസ് അഡീഷണല്‍ സൂപ്രണ്ട് രാജേഷ് കുമാര്‍ സക്‌സേന പറഞ്ഞു. യഥാര്‍ഥ കാരണം അറിയില്ല. ലജ്ജറാറാം (65), ഹല്‍കേ റാം (53) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇറ്റാവാ നഗരത്തിലെ ബകേവാര്‍ സ്വദേശികളാണ്. രാംശരണ്‍  (56) എന്ന സംന്യാസിക്ക് പരിക്കുണ്ട്. ഒട്ടേറെ മുറിവുകളേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേര്‍ മരിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. 

പോലീസ് അന്വേഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.