മൂവര്‍ണക്കൊടി

Sunday 26 January 2020 5:47 am IST

അവികല നീല നഭസ്സില്‍ പാറുക

മൂവര്‍ണക്കൊടിയേ.

അഖിലാണ്ഡത്തിനു സഞ്ജീവനിയായ്

പരിലാളുക നീളേ 

സമൃദ്ധിയൊന്നായ് ശാന്തിയുമൊന്നായ്

ധൈര്യം ചാലിച്ച്

അശോക ചക്ര ചിഹ്നം പേറി

അലകള്‍ ചൊരിഞ്ഞാടൂ.

മതങ്ങളൊന്നായ് മകുടം ചാര്‍ത്തും

മാനവധര്‍മപ്പൊരുളില്‍

മതേതരത്തിന്‍ സൂക്തം പാടാം

പൊങ്ങുക നീ നഭസ്സില്‍ 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.