ലഡാക്കിന്റെ മണ്ണില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്താന്‍ ലഫ്റ്റനന്റ് കേണല്‍ എം.എസ് ധോണി; പിറക്കുന്നത് പുതു ചരിത്രം

Friday 9 August 2019 10:45 pm IST

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ലഡാക്കില്‍ പതാകയുയര്‍ത്തുക ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും , ലഫ്റ്റനന്റ് കേണലുമായ മഹേന്ദ്ര സിംഗ് ധോണി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ കശ്മീരിലെ 106 ബറ്റാലിയനൊപ്പം സേവനം നടത്തുന്ന ധോണി കേന്ദ്ര ഭരണ പ്രദേശമായതിനു ശേഷം ലഡാക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ആദ്യ വ്യക്തിയായിരിക്കും. ജൂലൈ 31ന് ബറ്റാലിയനില്‍ എത്തിയ ധോനി ആഗസ്ത് 15 വരെ തുടരും

അതുവരെ 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമാണ് ധോണി താമസിക്കുന്നത്.നാളെ അദ്ദേഹം ലേയിലേക്ക് പോകും . ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി രണ്ടു മാസത്തേക്കാണ് സൈനിക സേവനത്തില്‍ പ്രവേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.