ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാര്‍ സുരക്ഷിതര്‍; ടെഹ്‌റാനിലുള്ള നയതന്ത്ര പ്രതിനിധിയുമായി സംസാരിച്ചതായി വിദേശകാര്യ സഹന്ത്രി വി. മുരളീധരന്‍

Monday 22 July 2019 11:26 pm IST

ന്യൂദല്‍ഹി: രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ സഹന്ത്രി വി. മുരളീധരന്‍. ടെഹ്‌റാനിലുള്ള ഇന്ത്യയുടെ യതന്ത്ര പ്രതിനിധിയുമായി ബന്ധപ്പെട്ടു. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് ബ്രിട്ടന്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എന്ന എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന 23 ജീവനക്കരാരില്‍ 18 പേര്‍ ഇന്ത്യാക്കാരാണ്. ഇതില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു.

അതിനിടെ ഇറാന്‍ പിടിച്ചെടുത്ത 'സ്‌റ്റെന ഇംപേറോ' എണ്ണക്കപ്പലിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവര്‍ ദൃശ്യങ്ങളിലുണ്ട്. മലയാളികളടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇറാനാണ് പുറത്തുവിട്ടത്.എറണാകുളം സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ടുപേരുടെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടിഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.

സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക് ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ വെള്ളിയാഴ്ചയാണ് ഇറാന്‍ സേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.