ഓസിയടിച്ചും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിക്കുന്ന സംഘം പിടിയില്‍; സിപിഎം നേതാവും ഡിവൈഎഫ്‌ഐ മുന്‍ മേഖല കമ്മിറ്റി അംഗംങ്ങളുമുള്‍പ്പെടെ അഞ്ചംഗ സംഘത്തെ പിടികൂടി മ്യൂസിയം പോലീസ്

Wednesday 18 September 2019 3:30 pm IST

 

തിരുവനന്തപുരം: ശാസ്തമംഗലത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം കാശ്‌കൊടുക്കാതെ ഭീഷണിപ്പെടുത്തി മുങ്ങുന്ന ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി അടങ്ങുന്ന ഗുണ്ട സംഘത്തെ മ്യൂസിയം പോലീസ് പിടികൂടി. വലിയശാല സ്വദേശി സിപിഎം നേതാവും ഡിവൈഎഫ്‌ഐ ശാസ്തമംഗലം മുന്‍ മേഖല സെക്രട്ടറിയുമായ ആസിഫ് മുഹമ്മദ് (33), മുന്‍ മേഖല ട്രഷറര്‍ ആരിഫ് മുഹമ്മദ് (28) എന്നിവരടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. ഇരുവരും സഹോദരങ്ങളാണ്. ഇവരെകൂടാതെ കണ്ണമ്മൂല സ്വദേശി അഖില്‍(25), കാഞ്ഞിരംപാറ സ്വദേശി ജോമോന്‍(24), വട്ടിയൂര്‍ക്കാവ് സ്വദേശിയായ അഭിലാഷ്(33) എന്നിവരെയും പോലീസ് പിടികൂടി. 

ശാസ്തമംഗലത്തെ ഗീതാഞ്ജലി ടീ സ്റ്റാളില്‍ നിന്നും സ്ഥിരമായി ഇവര്‍ ഭക്ഷണം കഴിച്ചതിനു ശേഷം കാശു നല്‍കാതെ മടങ്ങുകയായിരുന്നു. പലതവണ കടയുടമഎതിര്‍ത്തെങ്ങിലും ഇയാളെ ഭീഷണിപ്പെടുത്തുകയും കയ്യെറ്റം ചെയ്യാനും സംഘം ശ്രമിച്ചതായാണ് പരാതി. ഗത്യന്തരമില്ലാതായതോടെയാണ് കടയുടമയായ മണി പോലീസിനെ സമീപ്പിച്ചത്. ചൊവ്വാഴ്ച്ച വൈക്കിട്ട് പ്രതികളുള്‍പ്പെടുന്ന 15 അംഗം സംഘം കടയിലെത്തി ഭക്ഷണം കഴിക്കാവെയാണ് മ്യൂസിയം പോലീസ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.