മുത്തലാഖ് ചൊല്ലിയതിനെ തുടര്‍ന്ന് നിക്കാഹ് ഹലാലിനായി പുരോഹിതനു മുന്നില്‍ ഭാര്യയെ കാഴ്ച്ച വച്ച് ഭര്‍ത്താവ്; ക്രൂര പീഡനം വെളിപ്പെടുത്തി യുവതി

Thursday 12 December 2019 6:44 pm IST

ഭോപ്പാല്‍: മുത്തലാഖ് ചൊല്ലിയതിനു പുറമെ ഭര്‍ത്താവിന്റെ ഉത്താശയോടെ മുസ്ലിം പുരോഹിതന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നു യുവതിയുടെ പരാതി. മധ്യപ്രദേശിലെ ഭോപ്പാലില്‍ ആണ് സംഭവം. തിങ്കളാഴ്ച യുവതി പോലീസിനു നല്‍കിയ പരാതി പ്രകാരം ഭര്‍ത്താവിനെയും പുരോഹിതനെയും അയിഷാബാഗ് പോലീസ് അറസ്റ്റ് ചെയ്തു.

2019 ഏപ്രിലിലായിരുന്നു പരാതിക്കാരിയും ഭര്‍ത്താവും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് പുരോഹിതന്റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ മാസം യുവതിയെ മൊഴിചൊല്ലിയത്. എന്നാല്‍, വീണ്ടും യുവതിയുമായി ജീവിക്കണമെന്ന ആവശ്യവുമായി യുവാവ് പുരോഹിതനെ സമീപിച്ചു.ഇസ്ലാം മതാചാര പ്രകാരം മുത്തലാഖ് ചൊല്ലിയ ഭാര്യയുമായി വീണ്ടും ഒന്നിച്ച് ജീവിക്കണമെങ്കില്‍ നിക്കാഹ് ഹലാല വേണമെന്നും താന്‍ അതിന് സഹായിക്കാം എന്നും പുരോഹിതന്‍ യുവാവിനോടു പറഞ്ഞു. മുത്തലാഖ് വഴി വിവാഹബന്ധം വേര്‍പെടുത്തപ്പെടുന്ന ദമ്പതികള്‍ തമ്മില്‍ പുനര്‍വിവാഹം നടത്തണമെങ്കില്‍, അതിലെ വനിതാ പങ്കാളി മറ്റൊരാളെ വിവാഹം ചെയ്ത് ലൈംഗികബന്ധം നടന്ന ശേഷം വിവാഹ ബന്ധം വേര്‍പെടുത്തപ്പെടണം എന്ന ഇസ്ലാം രീതിയാണ് നിക്കാഹ് ഹലാല.

ഇതേതുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് കള്ളം പറഞ്ഞ് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഫ്‌ളാറ്റില്‍ എത്തിയ യുവതിയെ പുരോഹിതന്‍ പീഡിപ്പിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഐപിസി 343, 376 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.