പരാതിക്കാരിയെ വധിക്കുമെന്ന് സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസിലെ പ്രതിയുടെ ഭീഷണി; പോലീസ് കേസെടുത്തു

Sunday 25 August 2019 3:13 pm IST

 

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസില്‍ പരാതിക്കാരിയെ വധിക്കുമെന്ന് മുന്‍ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി. പിതാവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാറിലെത്തി തടഞ്ഞു നിര്‍ത്തിയാണ് മുന്‍ ഭര്‍ത്താവിന്റെ വധ ഭീഷണി. തനിക്കെതിരായ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നാണ് ഇയാള്‍ പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ മുക്കം പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ഓടത്തെരുവില്‍ വച്ചായിരുന്നു കൊടിയത്തൂര്‍ ഇ.കെ. ഉസാമിന്റെ ഭീഷണി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ മുക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവതിക്കെതിരെ കഴിഞ്ഞ ദിവസം മഹല്ലിലെ പള്ളിക്കമ്മറ്റി രംഗത്തുവന്നു. സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസില്‍ ഉസാമിനെ നേരത്തേ അറസ്റ്റുചെയ്തിരുന്ന

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.