സമരം ചെയ്യുന്ന വര്‍ക്ക് അതിനുള്ള അവകാശമുണ്ട്; മുത്തൂറ്റിന്റെ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Thursday 19 September 2019 11:52 am IST

കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. മധ്യസ്ഥ ചര്‍ച്ചകളില്‍ മാനേജ്മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സമരം ചെയ്യുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. ജോലിക്കെത്തുന്നവരെ തടയാന്‍ പാടില്ല. അതുകൊണ്ട് ജോലിക്ക് ഹാജരാകാന്‍ തയ്യാറായി എത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സമരം ഉടന്‍ നിര്‍ത്താനുള്ള ചര്‍ച്ചകളില്‍ മാനേജ്മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. അതിനിടെ മുത്തൂറ്റിന്റെ കൂടുതല്‍ ശാഖകള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.