തന്റെ മുത്തച്ഛന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥി : തുറന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍

Thursday 12 December 2019 6:34 pm IST

ന്യൂദല്‍ഹി: തന്റെ മുത്തച്ഛന്‍ ഭാരത വിഭജനകാലത്ത് പാകിസ്ഥാനില്‍ നിന്നുവന്ന അഭയാര്‍ഥി ആയിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ഓപ്പണറും ലോകസഭാംഗവുമായ ഗൗതം ഗംഭീര്‍. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസ്സായതിനെ തുടര്‍ന്ന് ട്വിറ്ററിലൂടെയായിരുന്നു ഗംഭീറിന്റെ പ്രതികരണം.

 1947ല്‍ തന്റെ മുത്തച്ഛന്‍ മുള്‍ട്ടാനില്‍ നിന്നും അഭയാര്‍ഥിയായി ദല്‍ഹിയിലെത്തി, അദ്ദേഹത്തിന് അഭിമാനകരമായ ജീവിത വിജയം ഈ രാജ്യത്തില്‍ നിന്ന് നേടാനായി. ഈ ബില്ലിലൂടെ പീഡനങ്ങള്‍ക്ക് ഇരയായി അഭയം തേടിവരുന്ന മതന്യൂനപക്ഷങ്ങള്‍ ഇനി തിരിഞ്ഞുനോക്കേണ്ടിവരില്ലായെന്ന് താന്‍ പ്രത്യാശിക്കുന്നു എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബില്ല് കൊണ്ടു വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

നിലവില്‍ കിഴക്കന്‍ ദല്‍ഹിയില്‍ നിന്നുമുള്ള ലോകസഭാ എംപിയാണ് ഗൗതം ഗംഭീര്‍. ബിജെപി ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കോണ്ഗ്രസ്സിന്റെ അരവിന്ദര്‍ സിംഗ് ലൗവ്‌ലിയെ 4 ലക്ഷത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.