കുഞ്ഞു മനസുകളെ തൊട്ടറിഞ്ഞ് ക്രിസ്മസ് അപ്പൂപ്പനായി ജനപ്രിയനായകന്‍; കാണാം 'മൈ സാന്റാ' ട്രെയിലര്‍

Wednesday 11 December 2019 4:58 pm IST

ഈ ക്രിസ്മസിന് കുടുബപ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിലെക്ക് എത്തിക്കാനൊരുങ്ങി ജനപ്രിയനായകന്റെ 'മൈ സാന്റാ'. കുട്ടി മനസുകള്‍ക്കായിയൊരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ട് ദിലീപ്. ക്രിസ്മസ് അപ്പൂപ്പനായിയാണ് ദിലീപ് സിനിമയില്‍ എത്തുന്നത്.

സാന്റയെ കാണാന്‍ ആഗ്രഹിക്കുന്ന ഐസ എന്ന കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് 'മൈ സാന്റാ'. ഒരു ഫാന്റസി സിനിമ എന്നതിനു പുറമെ വൈവിധ്യ പൂര്‍ണമായ ത്രില്ലിങ് നിമിഷങ്ങളും ചിത്രത്തിലുണ്ടെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന 'മൈ സാന്റാ'യില്‍ സണ്ണി വെയ്ന്‍, അനുശ്രീ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, സജിത്ത്, അജീഷ് ഒ.കെ., സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് ജെമിന്‍ സിറിയക്കാണ്. ഫൈസല്‍ അലി ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയവും അഭിനയിക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.