പ്രധാനമന്ത്രി ചെയ്യുന്നത് നല്ല കാര്യങ്ങള്‍; തന്റെയും കുടുംബത്തിന്റേയും വോട്ട് മോദിക്ക്; 102 വയസുള്ള മുസ്ലിം വയോധികന്‍ രഹസ്യം വെളിപ്പെടുത്തി

Monday 21 October 2019 5:51 pm IST


പൂനെ: 102 വയസുണ്ട് ഹാജി ഇബ്രാഹിം സലീം ജോഡിന്. വീല്‍ച്ചെയറിലാണ് പോളിങ് ബൂത്തിലെത്തിയത്. അതും ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ നിന്ന് നേരത്തേ ഡിസ്ചാര്‍ജ് വാങ്ങിയാണ് ഹാജിയുടെ വരവ്. വോട്ട് രേഖപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. വോട്ട് രേഖപ്പെടുത്തിയ ശേഷം പരസ്യമാക്കരുതെന്നാണ് ചട്ടമെങ്കിലും ഹാജി ഇബ്രാഹിം സലീം അതൊന്നും കാര്യമാക്കിയില്ല. ഇബ്രാഹിം ഒറ്റയ്ക്കല്ല വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. കുടുംബത്തിലെ 40 അംഗങ്ങള്‍ക്ക് ഒപ്പമാണ്. മഹാരാഷ്ട്രയിലെ പൂനെയിലെ ലോഹ്ഗാവില്‍ വോട്ട് രേഖപ്പെടുത്തി ശേഷം തന്റെ വോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു എന്നാണ് പോളിങ് ബൂത്തിന് പുറത്ത് വീല്‍ച്ചെയറില്‍ എത്തിയ ഹാജി ആദ്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത് വളരെ നല്ലകാര്യങ്ങളാണ്. നല്ലതിനു വേണ്ടി എല്ലാവരും വോട്ടു ചെയ്യണം. എന്റേയും കുടുംബത്തിന്റേയും വോട്ട് നല്ലതിനു വേണ്ടിയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച മുതല്‍ ഒരു തെരഞ്ഞെടുപ്പില്‍ പോലും വോട്ട് രേഖപ്പെടുത്താതിരുന്നിട്ടില്ല ഹാജി ഇബ്രാഹിം സലിം.


'ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ ഞാന്‍ വോട്ടുചെയ്യുന്നു, ഞാന്‍ വളരെയധികം മാറ്റങ്ങള്‍ കണ്ടു. എന്നെ 4 ദിവസമായി ആശുപത്രിയിലായിരുന്നു, എന്നാല്‍ ഇന്ന് ഞാന്‍ വോട്ട് രേഖപ്പെടുത്താന്‍ ഇവിടെയുണ്ട്, എല്ലാവരോടും മുന്നോട്ട് വന്ന് വോട്ടുചെയ്യാന്‍ നല്ലതിനു വേണ്ടി വോട്ടു ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു' ഹാജി പറഞ്ഞു. എല്ലാ വര്‍ഷവും വോട്ടുചെയ്യുണമെന്ന ശീലത്തോടെയാണ് ഞാന്‍ എന്റെ കുടുംബത്തെ വളര്‍ത്തിയത്. മോദി നല്ല ജോലി ചെയ്യുന്നു, അതിനാല്‍ എന്റെ വോട്ട് അദ്ദേഹത്തിനു തന്നെയാണ്. 10 ആണ്‍മക്കളും 2 പെണ്‍മക്കളുമടക്കം 150 അംഗങ്ങളുള്ള ഒരു വലിയ കുടുംബമാണ് തനിക്കുള്ളതെന്നും ഹാജി ഇബ്രാഹി സലീം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.