നദാല്‍ മുന്നോട്ട്

Thursday 23 January 2020 11:05 pm IST

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടാം റൗണ്ടില്‍ അര്‍ജന്റീനയുടെ ഫെഡറിക്കോ ഡെല്‍ബോണിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-3,7-6, 6-1.

മുന്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്‌റിങ്കയും മൂന്നാം റൗണ്ടിലെത്തി. അഞ്ചു സെറ്റുനീണ്ട പോരാട്ടത്തില്‍ ഇറ്റലിയുടെ ആന്ദ്രെയസ് സെപ്പിയെ പരാജയപ്പെടുത്തി. പതിനാലാം സീഡായ വാവ്‌റിങ്ക 4-6, 7-5, 6-3, 3-6, 6-4 എന്ന സ്‌കോറിനാണ് വിജയിച്ചത്. നിക്ക് കിര്‍ഗിയോസ് രണ്ടാം റൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഫ്രാന്‍സിന്റെ ഗില്ലി സിമോണിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-2, 6-4, 4-6, 7-5.

വനിതാ വിഭാഗത്തില്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ സിമോണ ഹാലേപ്പ് മൂന്നാം റൗണ്ടില്‍ കടന്നു. നാലാം സീഡായ ഹാലേപ്പ് രണ്ടാം റൗണ്ടില്‍ ബ്രിട്ടന്റെ ഹാരീയറ്റ് ഡാര്‍ട്ടിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-2, 6-4. അണ്‍സീഡ് ഗാര്‍ബിന്‍ മുഗുരുസ ശക്തമായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുടെ അജ്‌ലയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 3-6, 6-3.ഡൊമിനിക് തീം രണ്ടാം റൗണ്ടില്‍ അലക്‌സ് ബോള്‍ട്ടിനെ 6-2, 5-7, 6-7, 6-1, 6-2 ന് തോല്‍പ്പിച്ചു.  പരിക്ക്: സാനിയ പിന്മാറി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സയുടെ പ്രതീക്ഷകള്‍ തകര്‍ന്നു.ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ പരിക്കേറ്റ സാനിയയ്ക്ക് പിന്മാറേണ്ടിവന്നു.സാനിയ- നാദിയ സഖ്യം ചൈനയുടെ സിന്‍യുന്‍ ഹാന്‍- ലിന്‍ ഴു സഖ്യത്തിനെതിരായ മത്സരത്തിന്റെ രണ്ടാം സെറ്റില്‍ 0-1 ന് പിന്നിട്ടുനില്‍ക്കുമ്പോഴാണ് കാലിലെ പേശീ വലിവുമൂലം സാനിയ പിന്മാറിയത്. ആദ്യ സെറ്റ് സാനിയ - നാദിയ സഖ്യം 2-6 ന് തോറ്റിരുന്നു.പരിക്ക് മൂലം സാനിയ മിക്‌സഡ് ഡബിള്‍സില്‍ നിന്നും നേരത്തെ പിന്മാറിയിരുന്നു. ഇന്ത്യയുടെ തന്നെ രോഹന്‍ ബൊപ്പണ്ണയായിരുന്നു സാനിയയുടെ പങ്കാളി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.