'നടാം നനയ്ക്കാം നടയ്ക്കല്‍ വയ്ക്കാം' പദ്ധതിയുമായി ശ്രീമന്‍ നാരായണന്
കൊച്ചി: പ്രകൃതി സംരക്ഷണത്തിന് പുതിയൊരു കര്‍മമാര്‍ഗം തുറക്കുകയാണ് ശ്രീമന്‍ നാരായണന്. 'നടാം നനയ്ക്കാം നടയ്ക്കല്‍ വക്കാം' പദ്ധതി ആവിഷ്ക്കരിച്ചുകൊണ്ടാണിത്. അമ്പലവും ആരാധനയും ആരാധകനും ഇതില്‍ ഒരേപോലെ കണ്ണിചേരുന്നു.ക്ഷേ്രതസന്നിധിയില് തുളസി, കൂവളം, ചെത്തി തൈകള്‍ വിതരണത്തിനായി ഒരുക്കി വയ്ക്കും. കരുതലോടും ഭക്തിയോടും ശ്രദ്ധയോടും പരിപാലിക്കുമെങ്കില്‍ തൈകള്‍ സൗജന്യമായി വീട്ടില്‍ കൊണ്ടുപോകാം. അവ വളര്‍ന്നുകഴിയുമ്പോള്‍ ദളങ്ങളും പൂക്കളും പൂജയ്ക്കായി നടയ്ക്കല്‍ എത്തിക്കാനുള്ള മനസ്സും ശ്രമവും വേണം. വലിയൊരു ഉപാസനയാണിത്.
ആദ്യം മുതല്‍ അവസാനം വരെ ഈശ്വരനുംഉപാസനയും പ്രകൃതി സംരക്ഷണവും മാത്രം. വയോധികരായ ഭക്തര്‍ക്ക് ഏര്‍പ്പെടാവുന്ന ഒരു പുണ്യതപസ്സുകൂടിയാണിത്. രണ്ടു തുളസി വീട്ടിലുണ്ടെങ്കില്‍ അത്രയും പരിസരം ശുദ്ധമാവും. നല്ല വായു ലഭിക്കും. അത്യാവശ്യം ചെറിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമായും പ്രയോജനപ്പെടുത്താം.രണ്ടു വര്‍ഷംകൊണ്ട് ഒരു ലക്ഷം തൈകള്‍ വിവിധ ക്ഷേത്രങ്ങളിലെത്തിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഡിസംബര്‍ 8 ന് രാവിലെ 9.30 ന് എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയും എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷനുംസംയുക്തമായി ക്ഷേത്രസന്നിധിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രൊഫ. എം.കെ. സാനുവും ഡോ. വി.പി. ഗംഗാധരനുംചേര്ന്ന് ക്ഷേത്രം പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന് കൂവളത്തൈ നല്കി പദ്ധതിക്ക് തുടക്കം കുറിക്കും.