നാഗാലാന്റില്‍ വിഘടനവാദം പരത്തുന്ന ഗ്രൂപ്പുകളില്‍ നിന്ന് നേതാക്കള്‍ രാജിവച്ചു; കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാര്‍; മോദിയുടെ സമാധാനതന്ത്രങ്ങള്‍ ഫലം കാണുന്നു

Saturday 26 October 2019 1:49 pm IST

 

കോഹിമ : പ്രത്യേക പതാകയും ഭരണഘടനയും വേണമെന്ന് ആവശ്യപ്പെടുന്ന നാഗ ഗ്രൂപ്പുകളില്‍ നിന്ന് നേതാക്കള്‍ രാജിവച്ചു. കൂടാതെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ഭീകര ഗ്രൂപ്പുകളുടെ നേതാക്കള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച സമാധാന ശ്രമങ്ങള്‍ക്ക് അനുസൃതമായി നടപടികള്‍ സ്വീകരിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ചാണ് നേതാക്കള്‍ പ്രമുഖ വിഘടനവാദ സംഘടനയായ ദി നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റില്‍ നിന്നും രാജിവച്ചത്. കൂടാതെ ഐസക്ക് മുയ്വാ ഗ്രൂപ്പിലെ ഹുകവി യെപുതോമി എന്ന നേതാവും അദ്ദേഹത്തിന്റെ 17 ഓളം അനുയായികളുമാണ് പാര്‍ട്ടി വിട്ട് നാഗ നാഷണല്‍ പൊളിറ്റിക്കല്‍ ഗ്രൂപ്പില്‍ ചേര്‍ന്നു.

നാഗാ ഗ്രൂപ്പുകളുമായുള്ള ചര്‍ച്ച ഉടന്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചതനുസരിച്ച് നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്‍.എന്‍ രവി ചര്‍ച്ച തുടരുന്നതിനിടെയാണ് പുതിയ സംഭവം അരങ്ങേറുന്നത്. രണ്ട് ദിവസം മുന്‍പ് ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരുമായി നടന്ന ചര്‍ച്ചയില്‍ ഹുകവിയും പങ്കെടുത്തിരുന്നു. നാഗാലാന്റിനു പ്രത്യേക പതാകയും പ്രത്യേക ഭരണഘടനയും വേണമെന്ന് വാദിക്കുന്ന ഗ്രൂപ്പുകളാണ് ഇപ്പോള്‍ ശിഥിലമായത്. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും നടക്കാത്ത കാര്യമാണെന്നും നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. ഇതെ തുടര്‍ന്നാണ് വിഘടനവാദി സംഘടനയിലെ ചില നേതാക്കള്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയാാറായ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.