സെക്രട്ടറിയേറ്റ് ജിവനക്കാരുടെ 'നമ്മള്‍ സഖാക്കള്‍' വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രവാഹം; വനിതാ അംഗങ്ങള്‍ രംഗത്തെത്തിയതോടെ ഗ്രൂപ്പ് പിരിച്ചുവിട്ട് തലയൂരി നേതാക്കള്‍

Thursday 18 July 2019 1:29 pm IST

തിരുവനന്തപുരം :  കേരള സെക്രട്ടേറിയേറ്റ് എപ്ലോയീസ് അസോസിയേഷന്റെ വനികള്‍ ഉള്‍പ്പെടുന്ന വാട്‌സ്് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ചതായി ആരോപണം. 'നമ്മള്‍ സഖാക്കള്‍' എന്ന പേരിലുള്ള ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രവഹിച്ചത്. തുടര്‍ന്ന് വിനിത അംഗങ്ങളുടേയും മറ്റും എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഗ്രൂപ്പ് പിരിച്ചുവിട്ട് അഡ്മിന്‍ തലയൂരി. 

ശനിയാഴ്ച രാത്രിയില്‍ അസോസിയേഷന്റെ സമ്മേളന ഒരുക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് സംഭവം നടന്നത്. വനിതകള്‍ ഉള്‍പ്പെടെ അസോസിയേഷന്‍ അംഗങ്ങളും ഭാരവാഹികളും ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക്  മറ്റൊരു അംഗം വീഡിയോകള്‍ അയയ്ക്കുകയായിരുന്നു. 

ഉടനെ ഗ്രൂപ്പിലെ വനിതാ അംഗങ്ങള്‍ ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ അസോസിയേഷന്‍ നേതാവിനെ വിളിച്ചു വിവരം പറഞ്ഞു. പെട്ടന്നു തന്നെ വീഡിയോ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തയാളെ നേതാവ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതോടെ പ്രതിഷേധം അവസാനിപ്പിക്കാനായി വീഡിയോ ഷെയര്‍ ചെയ്തയാളുടെ ഫോണ്‍ കളഞ്ഞുപോയെന്നും മോഷണം പോയ ഫോണ്‍ ഉപയോഗിച്ച് മറ്റാരോ ചെയ്തതാണെന്നും അഡ്മിന്‍ ഗ്രൂപ്പില്‍ സന്ദേശം അയച്ചു. ഇതോടെ പ്രതിഷേധം തല്‍ക്കാലത്തേക്ക് കെട്ടടങ്ങി.

എന്നാല്‍ വീഡിയോ കണ്ട മറ്റൊരംഗം രാവിലെ വീഡിയോ ഷെയര്‍ ചെയ്ത നേതാവിനെ വിളിച്ചു. അയാള്‍ ഫോണെടുക്കുകയും സംസാരിക്കുകയും ചെയ്തു. ഇതോടെ ഫോണ്‍ കളവ് പോയെന്ന സന്ദേശം കളവാണെന്ന് അയാള്‍ മറ്റ് ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കുകയും ചെയ്തു. ഇതോടെ വനിതാ നേതാക്കള്‍ പ്രതിഷേധം കടുപ്പിച്ചതോടെ 'നമ്മള്‍ സഖാക്കള്‍' ഗ്രൂപ്പ് പിരിച്ചുവിട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.