മുഖം മിനുക്കി നമോ ആപ്പ്; വണ്‍ ടച്ച് നാവിഗേഷന്‍, നമോ എക്സ്‌ക്ലൂസിവ് എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പ് ഇറക്കുന്നത്

Tuesday 17 September 2019 9:03 am IST

ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ നമോ ആപ്ലിക്കേഷന്‍ ഇനി മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലും. വണ്‍ ടച്ച് നാവിഗേഷന്‍, നമോ എക്സ്‌ക്ലൂസിവ് എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പെത്തുന്നത്. പ്രധാനമന്ത്രിയും മറ്റ് ഉന്നത നേതാക്കളും നമോ ആപ്പിലൂടെ ജനങ്ങളുമായി ആശയ വിനമയം നടത്താറുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പതിപ്പ് പുറത്തിറക്കും. മോദിയുടെ ട്വിറ്റര്‍ പേജ് വഴിയാണ് ആപ്ലിക്കേഷന്‍ പരിഷ്‌ക്കരിക്കുന്ന വിവരം അറിയിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തും നമോ ആപ്ലിക്കേഷന്‍ വഴി കേള്‍ക്കാന്‍ കഴിയും. 2015 ലാണ് നമോ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്. 1.5 കോടിയിലധികം ആളുകളാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.