'മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി മോദി ചെയ്തത് വലിയ കാര്യം'; മറ്റൊരാള്‍ക്കും ഈയൊരു നീക്കം നടത്താന്‍ സാധിക്കില്ല'; പ്രധാനമന്ത്രിക്ക് രാഖികെട്ടി അഭിനന്ദിച്ച് പാക്കിസ്ഥാനി വനിത; മോദിക്ക് രാഖി കെട്ടാന്‍ കുട്ടികളുടെ കൂട്ടവും

Thursday 15 August 2019 6:39 pm IST

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ഒന്നിച്ചു വന്ന ഈ ദിവസം രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. മുന്‍വര്‍ഷങ്ങളിലെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖി ബന്ധിപ്പിക്കാന്‍ കുട്ടികളും സ്ത്രീകളും എത്തി.

കുട്ടികളോട് കുശലം പറയുഞ്ഞും വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ചും പ്രധാനമന്ത്രി സ്‌നേഹം പങ്കുവച്ചു. വരിവരിയായി വന്ന് കുട്ടികള്‍ മോദിയുടെ കൈയില്‍ രാഖി കെട്ടി മടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി.

 

എല്ലാ വര്‍ഷവും ജേഷ്ഠ സഹോദരനു രാഖി കെട്ടാനുള്ള അവസരം എനിക്ക് ലഭിക്കുന്നത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. അദ്ദേഹത്തിന്റെ നന്മക്കും ആരോഗ്യത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം എടുത്ത നല്ല തീരുമാനങ്ങളെ ലോകം മനസിലാക്കട്ടെ. രക്ഷാബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിയുടെ രാഖി സഹോദരി ഖമര്‍ മൊഹ്സിന്‍ ഷെയ്ഖ് ദേശിയ മാധ്യമങ്ങളോട് പറഞ്ഞു. മോദിയെ ഔദ്യോഗിക വസതിയില്‍  സന്ദര്‍ശിച്ച് രാഖി കെട്ടിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 'ഖുറാനിലോ ഇസ്!ലാമിലോ എവിടെയും മുത്തലാഖ് ചൊല്ലുന്നതിനെക്കുറിച്ച് പറയുന്നില്ല. മുസ്!ലിം സ്ത്രീകള്‍ക്ക് വേണ്ടി വലിയ കാര്യമാണ് അദ്ദേഹം ചെയ്തത്'. മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു നിര്‍ണായക നീക്കം നടത്താന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'വര്‍ഷാവര്‍ഷം മൂത്ത സഹോദരന് രാഖി കെട്ടാന്‍ അവസരം ലഭിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. അടുത്ത അഞ്ചു വര്‍ഷവും അദ്ദേഹത്തിന് ഏറ്റവും മികച്ചതാവട്ടെ, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ലോകം മനസിലാക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥനയെന്നും ഖമര്‍ മുഹ്‌സിന്‍ എഎന്‍ഐയോട് പ്രതികരിച്ചു.

രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് മുന്‍പ് മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.രക്ഷാ ബന്ധന്റെ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, മറ്റു കേന്ദ്രമന്ത്രിമാരും രാജ്യത്തിന് ആശംസകള്‍ നേര്‍ന്നു.

സഹോദരീസഹോദരന്മാര്‍ തമ്മിലുള്ള അതുല്യബന്ധത്തിന്റെ ആഘോഷമായ രക്ഷാബന്ധന്‍ ദിനത്തില്‍ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. സ്ത്രീകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ഈ ഉത്സവത്തിന്റെ ചൈതന്യം ശക്തിപ്പെടുത്തട്ടെ. എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

 

 

രക്ഷാ ബന്ധന്റെ ശുഭദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ പറഞ്ഞു. കേന്ദ്രമന്ത്രി സാദ്വി നിരഞ്ജന്‍ ജ്യോതി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് രാഖി ബന്ധിച്ചപ്പോള്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ലക്‌നൗവില്‍ വച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രാഖി ബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.