ഉദാഹരണങ്ങള്‍ കാണിച്ച് മുന്നില്‍ നിന്ന് നമ്മെ നയിക്കുന്നവരാണ് മികച്ച നേതാക്കള്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലോഗിങിന് പിന്തുണയുമായി സിനിമ താരങ്ങള്‍

Sunday 13 October 2019 8:37 pm IST

 

ന്യൂദല്‍ഹി: മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങും തമ്മില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച്ച അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിടെ പ്രധാനമന്ത്രി മാമല്ലപുരം ബീച്ച് വൃത്തിയാക്കിയതും ഏറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വ്യായാമത്തിനൊപ്പം വൃത്തിയും പ്രതിനുധാനം ചെയ്യുന്ന പ്ലോഗിങ് എന്ന പ്രവര്‍ത്തിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിരിക്കുകയാണ്. ആരോഗ്യപരിപാലനത്തിന് ഒപ്പം രാജ്യത്തെ മാലിന്യമുക്തമാക്കുക എന്ന ആശയത്തെ പ്രചരിപ്പിച്ചതി നരേന്ദ്രമോദി ബോളിവുഡ് താരങ്ങളുള്‍പ്പടെയുള്ള സിനിലോകം പ്രശംസകള്‍ ഉയര്‍ത്തുകയാണ്.

അക്ഷയ് കുമാര്‍, കരണ്‍ ജോഹര്‍, അനുപം ഖേര്‍, വിവേക് ഒബറോയ്, അല്ലു അര്‍ജ്ജുന്‍ എന്നിവരാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രശംസകള്‍ അറിയിച്ചത്. ഉദാഹരണങ്ങളോടെ നമ്മെ നയിക്കുന്നവരാണ് മികച്ച നേതാക്കള്‍. ആരോഗ്യത്തോടെ ഇരിക്കുന്നതിനൊപ്പം നമ്മുടെ പൊതു സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക എന്ന വലിയ സന്ദേശമാണ് അങ്ങു നല്‍കിയത്തെന്നും അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

അതേസമയം ഫിറ്റ്നസും ശുചിത്വവും തമ്മില്‍ ബന്ധിപ്പിച്ചതിനാണ് ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ മോഡിയെ പ്രശംസിച്ചത്. പ്രധാനമന്ത്രി കടല്‍ത്തീരത്ത് ചവറ്റുകുട്ടകള്‍ എടുക്കുന്നതിന്റെ ചിത്രം ലോകത്തിലെ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമായി മാറും. ഇത് സ്വച്ഛ് ഭാരത് പ്രചാരണത്തിന്റെ ഒരു നേര്‍ക്കാഴ്ച മാത്രമല്ല, ഒരു നല്ല നേതാവിന്റെ പ്രതീകം കൂടിയാണെന്ന് അനുപം ഖേര്‍ ട്വീറ്റില്‍ പറഞ്ഞു.

ഒരു യഥാര്‍ത്ഥ നേതാവ് എല്ലായ്‌പ്പോഴും ഉദാഹരണത്തിലൂടെ നയിക്കുന്നു. ഇത് നമ്മുക്ക് ഓരോരുത്തര്‍ക്കും അവിശ്വസനീയവും പ്രചോദനകരവുമാണ്. ഞങ്ങളെ അത്തരം അഭിമാനികളായ ഇന്ത്യക്കാരാക്കിയതിന് നന്ദി. ആരോഗ്യമുള്ളതും വൃത്തിയുള്ളതുമായ ഇന്ത്യയ്ക്കായി! ജയ് ഹിന്ദ് എന്ന് വിവേക് ഒബറോയ് ട്വീറ്റ് ചെയ്തു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.