ഇലക്ട്രിസിറ്റി മീറ്ററുകള്‍ക്ക് പകരം സ്മാര്‍ട്ട് പ്രീപെയ്ഡ് മീറ്ററുകള്‍; വൈദ്യുതി മേഖലയെ കരകയറ്റാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

Thursday 18 July 2019 2:00 pm IST

ന്യൂദല്‍ഹി: പ്രതിസന്ധിയിലായ വൈദ്യുതി മേഖലയെ കരകയറ്റാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഇന്നുള്ള എല്ലാ ഇലക്ട്രിസിറ്റി മീറ്ററുകളും മാറ്റി സ്മാര്‍ട്ട് പ്രീപെയ്ഡ് മീറ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. 2022 നകം സംസ്ഥാനങ്ങളിലുടനീളം വ്യാപിപ്പിക്കാനാണ് പദ്ധതി. 

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി  തയ്യാറാക്കിയ വൈദ്യുതി വിതരണ പദ്ധതിയുടെ ഭാഗമാണ് സ്മാര്‍ട്ട് മീറ്ററുകള്‍. മീറ്ററിംഗ്, ബില്ലിംഗ്, പണമിടപാട് തുടങ്ങിയ ജോലികളില്‍ മനുഷ്യരുടെ ഇടപെടല്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.

ഒരു പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററും സാധാരണ മീറ്ററും തമ്മിലുള്ള വ്യത്യാസം ഒരു നിശ്ചിത തുക ഉപയോഗിച്ച് റീചാര്‍ജ് ചെയ്താല്‍ മാത്രമേ സ്മാര്‍ട്ട് മീറ്റര്‍ പ്രവര്‍ത്തിക്കൂ. മാസാവസാനത്തോടെ പ്രതിമാസ ബില്ലുകള്‍ അടയ്ക്കുന്ന ഒരു സംവിധാനവുമില്ല, കൂടാതെ ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകളില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് മുന്‍കൂട്ടി മീറ്റര്‍ റീചാര്‍ജ് ചെയ്യേണ്ടിവരും.

എത്രമാത്രം വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന വിവരം തത്സമയം കണ്‍ട്രോള്‍ സെന്ററില്‍ എത്തും. ഇതിനുള്ള കരട് തയ്യാറായിക്കഴിഞ്ഞു. സ്മാര്‍ട്ട് മീറ്ററുകള്‍  വൈദ്യുതി ലാഭിക്കാനുള്ള ടൂളുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും. അതിനനുസരിച്ച് നമുക്ക് ഊര്‍ജോപയോഗം പ്ലാന്‍ ചെയ്യാം. വൈദ്യുതി വിതരണക്കമ്പനികളിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഈ പദ്ധതി തയ്യാറാവുന്നതെന്നത് ശ്രദ്ധേയം. 1 ലക്ഷം കോടിയോളമാണ് പവര്‍ കമ്പനികളുടെ കിട്ടാക്കടം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.