പാര്‍ട്ടി കൊടികള്‍ക്ക് സമാനമായി ത്രിവര്‍ണ പതാക കെട്ടി; പൗരത്വ നിയമത്തിനെതിരായ മുസ്ലീം ജമാ അത്തിന്റെ റാലിയില്‍ ദേശീയ പതാകയോട് അനാദരവ്; വന്‍ പ്രതിഷേധം

Saturday 18 January 2020 12:15 pm IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നെയ്യാറ്റിന്‍കര താലൂക്ക് സംയുക്ത മുസ്ലീം ജമാ അത്ത് മഹല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി തലസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ദേശീയ പതാകയോട് അനാദരവ്. പരിപാടിക്കായി വിവിധ സ്ഥലങ്ങളിലെ ആളുകളെ എത്തിച്ച വാഹനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ക്ക് സമാനമായി കെട്ടിയാണ് ദേശീയ പതാകയെ അപമാനിച്ചത്. വിഷയത്തില്‍ മഹല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. 

പരിപാടിയ്ക്കായി വിവിധ സ്ഥലങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ എത്തിച്ച വാഹനങ്ങളിലും ദേശീയ പതാക അലക്ഷ്യമായി കെട്ടിയിരുന്നു. ദേശീയ പതാക മാനദണ്ഡമനുസരിച്ച് അനാവശ്യമായി പതാക ഉയര്‍ത്തുന്നതും വാഹനങ്ങളില്‍ കെട്ടുന്നതും തെറ്റാണ്. പല വാഹനങ്ങളിലും ദേശീയ പതാകയെ തലതിരിച്ചാണ് കെട്ടിയതെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ദേശീയ പാതയില്‍ അധികൃതരുടെ മുന്നിലൂടെ ഇത്തരത്തില്‍ ദേശീയ പതാകയെ അവഗണിച്ച് കൊണ്ട് വാഹനങ്ങള്‍ ചീറി പാഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതും പ്രതിഷേധത്തിന് കാരണായിട്ടുണ്ട്. ക്രിമിനല്‍ കുറ്റമായിട്ടും പോലീസ് സംഭവത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയരുന്നത്.

പാളയം ഇമാം വി.പി. സുഹൈബ് മൗലവിയടക്കമുള്ളവര്‍ പങ്കെടുത്ത നെയ്യാറ്റിന്‍കര താലൂക്ക് സംയുക്ത മുസ്ലീം ജമാ അത്ത് മഹല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി നടത്തിയ പ്രതിഷേധ റാലിയിലും പൊതുസമ്മേളനത്തിലുമാണ് ദേശീയപതാക നിയമം ലംഘിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.