ദേശീയ നവോദയ അത്‌ലറ്റിക് മീറ്റ്: ഹൈദരാബാദ് മേഖലയ്ക്ക് കിരീടം

Tuesday 13 August 2019 10:32 pm IST

 

 

പെരിയ (കാസര്‍കോട്): 30-ാം ദേശീയ നവോദയ അത്‌ലറ്റിക് മീറ്റില്‍ ഹൈദരാബാദ് മേഖലക്ക് കിരീടം. 178 പോയിന്റുകളുമായാണ് കേരളം ഉള്‍പ്പെടുന്ന ഹൈദരാബാദ് മേഖല ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനം 146 പോയിന്റുമായി ഭോപ്പാലും മുന്നാം സ്ഥാനം 97 പോയിന്റുമായി ജയ്പൂരും കരസ്ഥമാക്കി. 

 23 സ്വര്‍ണ്ണവും 16 വെള്ളിയും 15 വെങ്കലവുമായാണ് ഹൈദരബാദ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാംസ്ഥാനക്കാരായ ഭോപ്പാലിന് 18 സ്വര്‍ണ്ണവും 14 വെള്ളിയും 14 വെങ്കലവും മൂന്നാമതെത്തിയ ജയ്പൂരിന് 13 സ്വര്‍ണ്ണവും 9 വെള്ളിയും 5 വൈങ്കലവും ലഭിച്ചു. 98 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

എട്ട് മേഖലകളില്‍ നിന്നുള്ള അറുന്നൂറോളം നവോദയ വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തോളം കായിക പ്രതിഭകള്‍ ദേശീയ മീറ്റില്‍  പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.