നീരേറ്റുപുറം ജലോത്സവം; നിരാശയില്‍ വള്ളംകളി പ്രേമികള്‍

Saturday 7 September 2019 3:29 pm IST

ആലപ്പുഴ: നീരേറ്റുപുറം പമ്പ വാട്ടര്‍ സ്‌റ്റേഡിയത്തില്‍ ഉത്രാടം നാളില്‍ നടത്താന്‍ തീരുമാനിച്ച നീരേറ്റുപുറം ജലോത്സവം മാറ്റിവയ്ക്കാന്‍ ഉത്തരവ്. വള്ളംകളി മാറ്റിവച്ചതോടെ പ്രതിഷേധവുമായി വള്ളംകളി പ്രേമികള്‍. 63-ാമത് നീരേറ്റുപുറം ജലോത്സവം അഞ്ചുമുതല്‍ 22 വരെ മാറ്റിവയ്ക്കാനാണ് ആര്‍ഡിഒ ഉത്തരവിറക്കിയത്.  

പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള പ്രവര്‍ത്തനം നടന്നുവരുന്നതിനാലും, ജലമേളയുടെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധന നടന്നിട്ടില്ലാത്തതിനാലും, 2017-18 വര്‍ഷങ്ങളില്‍ ജലമേളയുമായി ബന്ധപ്പെട്ടുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഗണിച്ചുമാണ് ജലമേള മാറ്റിവയ്ക്കാന്‍ ഉത്തരവായത്. 

നാട്ടുകാര്‍ക്കൊപ്പം വിദേശികളും കളികാണാന്‍ എത്തിയിരുന്ന വള്ളംകളി മത്സരമാണ് ആറു വര്‍ഷമായി വിവാദത്തിലായത്. തിരുവോണ നാളില്‍ നടത്തിയിരുന്ന വള്ളംകളി ആറു വര്‍ഷം മുന്‍പ് മുതല്‍ ഉത്രാടം നാളിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് ജലമേള ഡിസംബറിലേക്ക് മാറ്റിയിരുന്നു. ഇക്കുറി വീണ്ടും തിരുവേണ നാളില്‍ നടത്താനായിരുന്നു ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ തീരുമാനം. 

എന്നാല്‍ വീണ്ടും വിവാദത്തിലെത്താന്‍ സാധ്യതയുള്ളത് കാരണം ഉത്രാടം നാളിലേക്ക് വള്ളംകളി മാറ്റുകയായിരുന്നു. ഉത്തരവിനെതിരെ വള്ളംകളി പ്രേമികള്‍ക്കൊപ്പം തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത്കുമാര്‍ പിഷാരത്ത്  പ്രതിഷേധം രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.