ആവേശക്കൊടുമുടിയില്‍ സൂപ്പര്‍ ഓവറിന്റെ രണ്ടാം പന്തില്‍ നീഷാമിന്റെ സിക്‌സര്‍; ആ സിക്‌സര്‍ കണ്ണുകളിലൊതുക്കി കിവീസ് താരത്തിന്റെ ആദ്യ കോച്ച് വിടവാങ്ങി

Thursday 18 July 2019 11:46 am IST

വെല്ലിങ്ടണ്‍: ഈ ലോകകപ്പിന്റെ ഫൈനല്‍ പല ഓര്‍മകളും സമ്മാനിച്ചാണ് അവസാനിച്ചത്. ലോകകപ്പിന്റെ ഫൈനല്‍ ടൈ ആകുക,സൂപ്പര്‍ ഓവറും ടൈ ആകുക, ഒടുവില്‍ നേടിയ ബൗണ്ടറികലുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലാന്‍ഡിനെതിരേ ഇംഗ്ലണ്ടിനെ വിജയായി പ്രഖ്യാപിക്കുക. എന്നാല്‍, കീവീസ് താരം ജിമ്മി നീഷാമിന് അത്ര നല്ല ഓര്‍മകള്‍ ആകില്ല ഈ ലോകകപ്പ് ഫൈനല്‍ സമ്മാനിച്ചത്. സൂപ്പര്‍ ഓവറില്‍ നീഷാമിന്റെ ബാറ്റിങ് കണ്ടുകൊണ്ടിരിക്കെ അന്തരിച്ചത് അദ്ദേഹത്തിന്റെ സ്‌കൂള്‍ ടീച്ചറും ആദ്യ കോച്ചുമായ ഡേവിഡ് ജെയിംസ് ഗോര്‍ഡനാണ്. 

സൂപ്പര്‍ ഓവറില്‍ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ, ന്യൂസിലാന്‍ഡിനു വേണ്ടി രണ്ടാം പന്തില്‍ നീഷാം പറത്തിയ സിക്‌സര്‍ കണ്ണിലൊതുക്കിയാണ് ആദ്യ കോച്ച് വിടവാങ്ങിയതെന്ന് ആദ്ദേഹത്തിന്‍രെ മകള്‍ പറയുന്നു. ഗോര്‍ഡനെ പരിചരിക്കുന്ന നഴ്‌സാണ് ഓടിവന്നു കാര്യം പറയുന്നത്. സൂപ്പര്‍ ഓവര്‍ ടിവിയില്‍ കണ്ടുകൊണ്ടിരിക്കവേ ഗോര്‍ഡന്റെ ശ്വസനത്തില്‍ തടസം അനുവഭപ്പെടുകയായിരുന്നു. നീഷമിന്റെ സിക്‌സര്‍ കണ്ടശേഷം അദ്ദേഹം അന്ത്യശ്വാസം വലിക്കുകയായിരുന്നെന്നും മകള്‍. ഗോര്‍ഡന്റെ കീഴില്‍ കളി പഠിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. അഭിമാനത്തോടെ ആകും അദ്ദേഹം വിടവാങ്ങിയതെന്നു കരുതുന്നു- ഗോര്‍ഡന്റെ നിര്യാണത്തില്‍ അനുശോചിച്ച് നീഷാം ട്വീറ്റ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.