'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കാര്‍ക്കും നമസ്‌തേ'; ഹിന്ദിയില്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

Thursday 15 August 2019 7:33 pm IST

ന്യൂദല്‍ഹി: ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ട്വിറ്ററിലെ വീഡിയോ സന്ദേശത്തിലൂടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. 'പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നമസ്‌തേ' എന്നു പറഞ്ഞ് കൈകൂപ്പിയാണ് അദേഹം ആശംസകള്‍ നേര്‍ന്നത്. 

ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ ദൃഢമാണ്. നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ സഹകരണമാണുള്ളത്.  സത്യസന്ധമായ സൗഹൃദവും സഹകരണവുമാണിതെന്നും  നെതന്യാഹു പറഞ്ഞു. ട്വിറ്ററില്‍ വീഡിയോയ്‌ക്കൊപ്പം എല്ലാ ഭാരതീയര്‍ക്കും ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്ന വരികള്‍ ഹിന്ദിയില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് നാലിന് നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍ നേര്‍ന്നിരുന്നു. നമ്മുടെ സൗഹൃദം ഇനിയും ഉയരങ്ങളിലെത്തട്ടെയെന്നാണ് ട്വിറ്ററിലെ കുറിപ്പില്‍ നെതന്യാഹു ആശംസിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.