ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും ഇന്ത്യയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച സെപ്റ്റംബര്‍ ഒമ്പതിന്

Monday 22 July 2019 1:48 pm IST

ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കും. സെപ്റ്റംബര്‍ ഒമ്പതിന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നെതന്യാഹു കൂടിക്കാഴച നടത്തും.സെപ്റ്റംബര്‍ 17-ന് ഇസ്രയേലില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം എന്നത് നയതന്ത്രപരമായി ഏറെ ശ്രദ്ധേയമാണ്. മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാലാണു വീണ്ടുമൊരു തെരെഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തെ അഭിനന്ദിച്ച് നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണ്‍ ചെയ്യുന്ന വീഡിയോ അദ്ദേഹം തന്നെ ട്വിറ്ററില്‍ പങ്കുവച്ചത് മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. 2018 ജനുവരിയിലാണ് അവസാനമായി നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ചത്.തെരെഞ്ഞെടുപ്പിനു മുന്‍പ് ഇരു നേതാക്കളും നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ലോക മാധ്യമങ്ങള്‍ ഏറെ പ്രധാന്യമാണ് നല്‍കുന്നത്. മോദി അധികാരത്തിലെത്തിയ ശേഷം നയതന്ത്രപരമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. മോദിയുമായി അടുത്ത സുഹൃദ്ബന്ധം സൂക്ഷിക്കുന്ന ലോക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് നെതന്യാഹു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.