പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ നാട്ടുകാരുടെ മുന്നില്‍ കുത്തിവീഴ്ത്തി; പാലക്കാട് സ്വദേശി കസ്റ്റഡിയില്‍

Tuesday 25 June 2019 11:27 am IST

 

പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ആളുകള്‍ക്ക് മുന്നില്‍ കുത്തിവീഴ്ത്തി. കോയമ്പത്തൂരില്‍ വെച്ചാണ് പാലക്കാട് സ്വദേശിനിക്ക് കുത്തേറ്റത്. പ്രതി സുരേഷ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. യുവതിയെ കുത്തിവീഴ്ത്തിയശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. കോയമ്പത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും പാലക്കാട് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.