വീരസൈനികന് കോഴിക്കോടിന്‍റെ ആദരാഞ്ജലികള്‍

Saturday 16 February 2019 4:53 pm IST
ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു, സിറ്റി പോലീസ് കമ്മീഷണര്‍ കെ. സഞ്ജയ്കുമാര്‍ ഗുരുഡീന്‍, എംഎല്‍എമാര്‍, മേയര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും നൂറുകണക്കിന് നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

കോഴിക്കോട്: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് സൈനികന്‍ വി.വി. വസന്തകുമാറിന് കോഴിക്കോടിന്റെ ആദരാഞ്ജലി. കരിപ്പൂര്‍ വിമനത്താവളത്തില്‍ നിന്ന് വയനാട്ടിലേക്ക് ഭൗതികശരീരം കൊണ്ടുപോകുന്നതിനിടെ കോഴിക്കോട്ടുകാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തൊണ്ടയാട് ജംഗ്ഷനില്‍ വാഹനവ്യൂഹം അല്‍പസമയം നിര്‍ത്തുകയായിരുന്നു.

ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു, സിറ്റി പോലീസ് കമ്മീഷണര്‍ കെ. സഞ്ജയ്കുമാര്‍ ഗുരുഡീന്‍, എംഎല്‍എമാര്‍, മേയര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും നൂറുകണക്കിന് നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

ഉച്ചയ്ക്ക് രണ്ടേകാലോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികശരീരം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമുള്‍പ്പെടെയുള്ളവര്‍ വാഹനവ്യൂഹത്തിനൊപ്പമുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.