പൊതുവേദിയില്‍ ബിനീഷ് ബാസ്റ്റിന്റെത് പ്രഹസനം; ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക; അനില്‍ രാധാകൃഷ്ണന്‍ മേനോന് പിന്തുണയുമായി നിര്‍മല്‍ പാലാഴി

Saturday 2 November 2019 11:28 am IST

തിരുവനന്തപുരം:  ബിനീഷ് ബാസ്റ്റിന്‍ വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് പിന്തുണയുമായി നടന്‍ നിര്‍മല്‍ പാലാഴി. ജാതിയും മതവും പറയുന്ന വ്യക്തിയല്ല അനില്‍ രാധാകൃഷ്ണന്‍. രണ്ട് ഭാഗത്തും ഉള്ള സത്യാവസ്ഥ അറിയാതെ ഒന്നും അറിയാതെ വീട്ടില്‍ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിര്‍ത്തണമെന്നും പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുകയെന്നും നിര്‍മല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അനില്‍ രാധാകൃഷ്ണന്‍ മേനോനുമായുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ചാണ് നിര്‍മലിന്റെ കുറിപ്പ്.

ഫേസ്ബുക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം- ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ മുന്നേ പ്രീ പ്രൊഡക്ഷന്‍ സമയത്തു അതിലെ അസോസിയേഷന്‍ അസിസ്റ്റന്റ് അങ്ങനെ സിനിമയുമായി ബന്ധം ഉള്ള എല്ലാവരും, 'അതില്‍ പല മതത്തില്‍ പെട്ടവരുണ്ട് പല ജാതിയില്‍ പെട്ടവരും ഉണ്ട്'ഒരുമിച്ച് മാസങ്ങളോളം അനിലേട്ടന്റെ വീട്ടില്‍ ആണ് ഉണ്ട് ഉറങ്ങി താമസിക്കുന്നത്. എല്ലാവര്‍ക്കും ഒരേ സ്‌നേഹത്തോടെയാണ് ആ അമ്മയും ചേച്ചിയും വച്ചു വിളമ്പിയിട്ടുള്ളത്. ജാതിയും മതവും പറയുന്ന ആള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.'അനിലേട്ടന് പറഞ്ഞു എന്നു പറഞ്ഞു എന്നേ കെട്ടിട്ടൊള്ളൂു. അനിലേട്ടന്റെ നേരിട്ടു പറഞ്ഞതായി ആരും കേട്ടിട്ടില്ല'. ഒരു പൊതു വേദിയില്‍ വച്ചുനടന്ന പ്രഹസനത്തിനു അതേ രീതിയില്‍ തിരിച്ചു പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചു കാണില്ല. അതുകൊണ്ടായിരിക്കാം ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോന്നത് അതു അദ്ദേഹത്തിന് ഉത്തരം മുട്ടിയിട്ടാണ് എന്നു പറയുന്നവരെയും കണ്ടു. അതു പിന്നെയും ചൊറിഞ്ഞു പൊട്ടികാതെ എന്റെ ഭാഗത്തെ തെറ്റുപറ്റി ക്ഷമ ചോദിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. അതു കഴിഞ്ഞിട്ടും തെറിപൊങ്കാല ഇടുന്നവരോട്. ദയവു ചെയ്തു രണ്ട് ഭാഗത്തും ഉള്ള സത്യാവസ്ഥ അറിയാതെ ഒന്നും അറിയാതെ വീട്ടില്‍ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിര്‍ത്തണം ഒരു അപേക്ഷയാണ്. പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക അതു കേള്‍ക്കുമ്പോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിര്‍തികൂടെ ഈ പോസ്റ്റ് ഇട്ട ഞാനും ഉന്നതകുലജാതന്‍ ആയിട്ടു അല്ലാട്ടോ ഇതിനു പിന്നിലെ കുറച്ചു സത്യങ്ങള്‍ അറിയാം അതുകൊണ്ടു മാത്രമാണ് ഈ പോസ്റ്റ്‌

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.