നിര്‍മ്മല സീതാരാമന്റെ ബജറ്റിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കളും

Friday 5 July 2019 11:17 am IST

ന്യൂദല്‍ഹി : കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കളും. നിര്‍മ്മല സീതാരാമന്റെ മാതാപിതാക്കളും മകളുടെ ആദ്യ ബജറ്റ് അവതരണത്തിന് കാതോര്‍ക്കുന്നതിനായി പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. 

ആദ്യ മോദി സര്‍ക്കാരില്‍ നിര്‍മ്മല സീതാരാമന്‍ വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രിയാണ് ആദ്യം അധികാരത്തില്‍ എത്തിയത്. 2017ല്‍ മനോഹര്‍ പരീക്കര്‍ ഗോവമുഖ്യമന്ത്രിയായതോടെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയതോടെ നിര്‍മ്മല സീതാരാമന് ധനവകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.