പൗരത്വ നിയമം നടപ്പാക്കുന്നതിനെ എതിര്‍ക്കാന്‍ ഒരു സംസ്ഥാനത്തിനുമാകില്ല; രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെന്ന് കപില്‍ സിബല്‍

Saturday 18 January 2020 10:48 pm IST

കോഴിക്കോട്: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനുമാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണെന്നും കപില്‍ വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. 

നിയമം പാസായതു കൊണ്ട് തന്നെ ഒരു സംസ്ഥാനത്തിനും അത് നടപ്പാക്കില്ലെന്ന് പറയാന്‍ അധികാരമില്ല. അങ്ങനെ പറഞ്ഞാല്‍ അത് ഭരണഘടനാവിരുദ്ധമാണ്. നിയമത്തിനെതിരെ പ്രതിഷേധിക്കാം, നിയമസഭയില്‍ പ്രമേയം പാസാക്കാം, കേന്ദ്രത്തോട് നിയമം പിന്‍വലിക്കണമെന്ന് പറയാം. എന്നാല്‍ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനാപരമായി തെറ്റാണ്. അത് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ ഉതകുകയുള്ളുയെന്നും മുന്‍ നിയമകാര്യ മന്ത്രികൂടിയായ കപില്‍ സിബല്‍ പറഞ്ഞു. 

പൗരത്വ നിയമം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമത്വം, സ്വാതന്ത്ര്യം, മതേതരത്വം എന്നീ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണെമെന്നാവശ്യപ്പെട്ട് ഈ ആഴ്ച ആദ്യം പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിയമത്തിനെതിരെ പ്രമേയവും പാസാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.