ഒടുവില്‍ തന്റെ ഗോഡ്ഫാദറിനെ വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ്; കമന്റ് വൈറല്‍

Tuesday 19 November 2019 5:26 pm IST

പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്ത ഒമര്‍ ലുലുവിനെ ആദരിച്ച് നൂറിന്‍ ഷെരീഫ്. 'വെള്ളേപ്പം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററാണ് ഒമര്‍ ലുലു ഷെയര്‍ ചെയ്തത്. ഇതിനു താഴെയാണ് ഒമര്‍ ലുലുവിനെ 'ഗോഡ്ഫാദര്‍' എന്ന സംബോധന ചെയ്ത് നൂറിന്‍ എത്തിയത്.

'ഒരു അഡാര്‍ ലൗ' എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെയാണ് നൂറിന്‍ ഷെരീഫ് സിനിമയിലേക്കെത്തുന്നത്. ഒമര്‍ ലുലുവിന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം സാധ്യമായി എന്നതിനുള്ള നന്ദി സൂചകമായാണ് നൂറിന്‍ ഇപ്രകാരം കമന്റ് ചെയ്തത്. നൂറിന്റെ കമന്റ് ഇത്തിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിട്ടുണ്ട്.

അതേസമയം ഒളിമ്പ്യന്‍ അന്തോണി ആദം ഫേയിം അരുണിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ക്രിസ്തുമസ് ചിത്രമായ ധമാക്കയില്‍ നൂറിനും അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രം കൂടിയായ ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നിക്കി ഗല്‍റാണി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമക്ക് എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.