എന്‍ആര്‍ഐസ് ഓഫ് കുവൈത്ത് ചികിത്സാ സഹായം കൈമാറി

Wednesday 31 July 2019 3:38 pm IST

കുവൈത്ത് സിറ്റി : കണ്ണുകളുടെ കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെട്ട തൃശൂര്‍ ചേലക്കര വേങ്ങനല്ലൂര്‍ സ്വദേശിയായ സുരേഷിന് എന്‍ആര്‍ഐസ് ഓഫ് കുവൈത്ത് ചികിത്സാ സഹായം നല്‍കി. ബ്ലഡ് പ്രഷര്‍ കൂടിയതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ട പിടിക്കുകയും തുടര്‍ന്നു നടത്തിയ ഓപറേഷനു ശേഷം രണ്ട് കണ്ണുകളുടേയും കാഴ്ചയും ഓര്‍മ്മയും സുരേഷിന് നഷ്ടപ്പെടുകയായിരുന്നു. 

നാട്ടിലെത്തിച്ച് കൃത്യമായ തുടര്‍ചികിത്സ ലഭ്യമാക്കിയാലെ സുരേഷിന് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ സാധിക്കുകയുള്ളൂ. ഫിന്റാസിലെ താമസസ്ഥലത്തെത്തി എന്‍ആര്‍ഐസെല്‍ സംസ്ഥാന സമിതി അംഗം രാജശേഖരന്‍ സഹായധനം കൈമാറി. 

എന്‍.ആര്‍.ഐസ് ഓഫ് കുവൈറ്റ് കോര്‍ഡിനേറ്റര്‍ ജിനേഷ് ജിവാലന്‍, ഫാഹീല്‍ കോര്‍ഡിനേറ്റര്‍ പാരിജാക്ഷന്‍, ഹരി ബാലരാമപുരം, അജയ്പിള്ള, ശ്രീനിവാസന്‍ മലമ്പുഴ, സതീഷ് പാലക്കാട് തുടങ്ങിയവര്‍  സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.