നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈത്തിന്റെ ഓണാഘോഷം പൊന്നോണപ്പുലരി വര്‍ണ്ണാഭമായി

Saturday 19 October 2019 3:16 pm IST

കുവൈത്ത് സിറ്റി : നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) കുവൈത്തിന്റെ ഓണാഘോഷം പൊന്നോണപ്പുലരി ഒക്ടോബർ 18 വെള്ളിയാഴ്ച ഖൈത്താൻ  കാർമൽ സ്കൂളിൽ വച്ചു നടത്തി. പ്രസിഡന്റ് പ്രസാദ് പത്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുവൈത്തിലെ പ്രശസ്ത ശിശുരോഗ വിദഗ്‌ദ്ധൻ ഡോ. പി.എസ്.എന്‍.മേനോന്‍ നിലവിളക്കു കൊളുത്തി ഓണാഘോഷം ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സജിത്ത് സി നായർ സ്വാഗത പ്രസംഗവും, ട്രഷറർ ഹരികുമാർ കൃതജ്ഞതയും വനിതാ കൺവീനർ ഡോ. മഞ്ജുഷ രാജേഷ് ആശംസ പ്രസംഗവും നടത്തി.

വിവിധ കരയോഗങ്ങളിലെ വനിതാ സമാജങ്ങളുടെ നേതൃത്വത്തിൽ വർണാഭമായ നൃത്ത നിർത്യങ്ങൾ അരങ്ങേറി. നൂപുരധ്വനിയുടെ രംഗപൂജയും, ക്ലാസിക്കൽ ഡാൻസും, സിനിമാറ്റിക് ഡാൻസും ഒന്നിനൊന്നു മെച്ചമായിരുന്നു.

പിപ്പീലിക എന്ന ലഘു നാടകവും, നിവേദ്യം സ്കിറ്റും വ്യത്യസ്തത പുലർത്തി. സീറോ ഗ്രാവിറ്റിയുടെ റിഗ്ഗാ ലിറ്റിൽ സ്റ്റാർ സിനിമാറ്റിക് ഡാൻസ് നല്ല നിലവാരം പുലർത്തി.  ഉപാസനയൂടെ ശ്രാവണം, തപസ്യ അവതരിപ്പിച്ച സ്ത്രൈണ  തത്ത്വം, ഫഹാഹീൽ കരയോഗത്തിന്റെ സെമി ക്ലാസിക്കൽ, ഗോകുലം അവതരിപ്പിച്ച ഡാൻസും ഉന്നത നിലവാരം പുലർത്തി. കേളി അവതരിപ്പിച്ച പഞ്ചാരി മേളവും, മംഗഫ് കരയോഗത്തിന്റെ തിരുവാതിരയും കാണികൾക്കു പുത്തൻ അനുഭവമായി. കുട്ടികളായ വിവേകിന്റെയും  വൈഷ്ണവിയുടെയും അവതരണം മികച്ചതായായിരുന്നു.

ഷെഫ് നൗഷാദിന്റെ വിഭവ സമൃദ്ധമായ സദ്യ ഏകദേശം 1100 ഇൽ പരം പേർ ആസ്വദിച്ചു. കലാപരിപാടികൾക്ക് വൈസ് പ്രസിഡന്റ് ജയകുമാർ, ജോയിൻ സെക്രട്ടറി അനീഷ്  പി നായർ, പ്രോഗ്രാം കൺവീനർ ഗുണ പ്രസാദ്, വേണുഗോപാൽ, അനൂപ്, ധന്യ തുടങ്ങിയവർ നേതൃത്വം നൽകി.

ശ്രീനിവാസ്, സനൽ, ബൈജു പിള്ള, വിനോദ് പിള്ള, രഞ്ജിത് എന്നിവർ ഓണസദ്യക്കു നേതൃത്വം നൽകി. റാഫിൾ വിതരണത്തിനും നറുക്കെടുപ്പിനും വിജയകുമാർ, സന്തോഷ്, ശ്രീരാജ്, ബാലചന്ദ്രൻ തമ്പിയും, സദ്യ കൂപ്പൺ വിതരണത്തിനു കലേഷ് പിള്ള, രാജേഷ് കുമാർ എന്നിവരും അനിൽകുമാറിന്റെ നേതൃത്വത്തിൽ മനോഹരമായ അത്തപൂക്കളവും ഒരുക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.