പ്രവാസ ലോകത്തെ കുരുന്നുകള്‍ക്കായി എന്‍എസ്എസ് കുവൈറ്റിന്റെ വിദ്യാരംഭം

Friday 11 October 2019 10:26 am IST

കുവൈത്ത് സിറ്റി : നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈത്തിന്റെ നേതൃത്വത്തില്‍ പ്രവാസലോകത്തെ കുരുന്നുകള്‍ക്കായി വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു. എന്‍എസ്എസ് കുവൈത്തിന്റെ ഒന്‍പത് കരയോഗങ്ങളില്‍ നിന്നുമായി നിരവധി കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. 

സാല്‍മിയയില്‍ നടന്ന ചടങ്ങില്‍ കുവൈത്തിലെ പ്രശസ്ത ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. പിഎസ്എന്‍ മേനോന്‍ കുട്ടികള്‍ക്ക് അറിവിന്റെ ഹരിശ്രീ കുറിച്ചു. പ്രവാസലോകത്തും അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നത് വലിയ ധര്‍മ്മമായും, അനുഗ്രഹമായും കരുതുന്നതായി അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. ജാതി മത ഭേദമന്യേ നടന്ന ചടങ്ങില്‍ അനൂപ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.  

വിദ്യാരംഭം കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ കോയിപ്പുറം, പ്രസിഡന്റ് പ്രസാദ് പദ്മനാഭന്‍, ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍, ട്രഷറര്‍ സാല്‍മിയ ഏരിയ കോര്‍ഡിനേറ്റര്‍ അഖില്‍, ശ്രീരാജ്, ദിനചന്ദ്രന്‍, ശ്യാം തുടങ്ങിയവര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.