ഓള്‍ഗ തൊകാർഷുകിനും പീറ്റര്‍ ഹാന്‍കെയ്ക്കും സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം

Thursday 10 October 2019 4:56 pm IST

സ്റ്റോക് ഹോം: സാഹിത്യ നൊബേല്‍ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018, 2019 വര്‍ഷത്തെ പുരസ്‍കാരങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊകാർഷുക്, ഓസ്ട്രിയൻ നോവലിസ്റ്റ് പീറ്റര്‍ ഹാന്‍കെ എന്നിവര്‍ക്കാണ് പുരസ്‍കാരം. ജാപ്പനീസ് - ബ്രിട്ടീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുരോയാണ് 2017ലെ പുരസ്‍കാരം നേടിയത്.

ലൈംഗികാരോപണങ്ങളെയും സാമ്പത്തിക അഴിമതികളെയും തുടർന്നാണ് 2018ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കതിരുന്നത്. ഇതേ തുടർന്നാണ് 2018ലെയും 2019ലെയും പുരസ്കാരങ്ങൾ ഒന്നിച്ച് പ്രഖ്യാപിക്കാൻ സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.