പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യം, മറ്റ് രാജ്യങ്ങള്‍ ഇടപെടുന്നത് മര്യാദാ ലംഘനം; യൂറോപ്യന്‍ യൂണിയന് സ്പീക്കര്‍ ഓം ബിര്‍ളയുടെ കത്ത്‌

Tuesday 28 January 2020 10:17 am IST

ന്യൂദല്‍ഹി : പൗരത്വ  നിയമ ഭേദഗതി വിഷയത്തില്‍ ഇടപെടുന്നത് മര്യാദ ലംഘനമാണെന്ന് യൂറോപ്യന്‍ യൂണിയന് കത്ത് നല്‍കി സ്പീക്കര്‍ ഓം ബിര്‍ള. പുരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഇതില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടുന്നത് മര്യാദാ ലംഘനമാണെന്നും അദ്ദേഹം അറിയിച്ചു. 

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ഡോവിഡ് സസോലിക്ക് അയച്ച കത്തിലാണ് ഓം ബിര്‍ള ഇത്തരത്തില്‍ പ്രതിഷേധം അറിയിച്ചത്.  ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ അംഗങ്ങള്‍ പാലിക്കേണ്ട മര്യാദകള്‍ ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കാണിച്ചില്ലെന്നും ഓം ബിര്‍ള കത്തിലൂടെ ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ പാസാക്കിയ ആറ് പ്രമേയങ്ങളെ ഇന്ത്യ ശകതമായി എതിര്‍ത്തിരുന്നു. രാജ്യത്തെ ഇരു സഭകളലും പാസായ ശേഷം രാഷ്ട്രപതി ഒപ്പുവെവെച്ച് നിയമമാക്കിയതാണ്. യൂറോപ്യന്‍ യൂണിയന്‍ വിഷയത്തില്‍ ഇടപെടുന്നത് ശരിയല്ല. ഇത് രാജ്യത്തിന്റെ ആഭ്യന്തര കാര്യം ആണെന്നും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഓം ബിര്‍ള കത്ത് നല്‍കിയിരുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.