താടി വടിക്കാതെ കഴിയുന്ന ഒമര്‍ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റ് പാഴ്‌സലായി അയച്ചു നല്‍കി ബിജെപി തമിഴ്‌നാട് ഘടകം

Tuesday 28 January 2020 1:40 pm IST

ചെന്നൈ: വീട്ട് തടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവുമായ ഒമര്‍ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റ് അയച്ചു നല്‍കി ബിജെപി തമിഴ്‌നാട് ഘടകം. വീട്ടു തടങ്കലിലായി നാല് മാസം പിന്നിടുന്ന ഒമര്‍ അബ്ദുള്ള ഇതുവരെ താടി വടിച്ചിരുന്നില്ല. ഇതിന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 

തുടര്‍ന്ന് താടി വളര്‍ത്തിയ ഒമറിന്റെ ചിത്രം കണ്ടതില്‍ നിരാശയുണ്ടെന്ന് അറിയിച്ചേ ഷേവിങ് സെറ്റ് സമ്മാനമയി അയച്ച് നല്‍കുകയായിരുന്നു. തമിഴ്‌നാട് ബിജെപി ഘടകം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആമസോണ്‍ വഴിയാണ് ഇത് അയച്ചിരിക്കുന്നത്. 

പ്രിയ ഒമര്‍ അബ്ദുള്ള നിങ്ങളുടെ അഴിമതിക്കാരായ സകല സ്‌നേഹിതരും പുറത്ത് അര്‍മാദിക്കുമ്പോള്‍ അക്കൂട്ടത്തില്‍ പെട്ട നിങ്ങളെ ഇതുപോലെ കാണുന്നത് വളരെ നിരാശാ ജനകമാണ്. ഞങ്ങളുടെ ഈ സംഭാവന സ്വീകരിക്കണമെന്നുമാണ് തമിഴ്‌നാട് ബിജെപി ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ സഹായം ആവശ്യമുണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ സമീപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

ആമസോണില്‍ നിന്ന് ഒമര്‍ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റ് ഓര്‍ഡര്‍ ചെയ്തതിന്റെ രസീതും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി തമിഴ്‌നാട് ഘടകം ട്വീറ്റ് പിന്നീട് പിന്‍വലിച്ചു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.