ഏകദിന പരമ്പര; വിന്‍ഡീസിന് ടോസ്; ഇന്ത്യക്ക് ബാറ്റിങ്

Sunday 15 December 2019 3:10 pm IST

 

ചെന്നൈ: ഇന്ത്യ- വെസ്റ്റിന്‍ഡീസ് എകദിന പരമ്പരയ്ക്കു തുടക്കമായി. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി രോഹിതും രാഹുലുമാണ് ഓപ്പണ്‍ ചെയ്യുന്നത്. ദീപക് ചാഹറും മുഹമ്മദ് ഷമിയും ബൗളിംഗ് ഓപ്പണ്‍ ചെയ്യും.

ഇന്ത്യന്‍ നിരയില്‍ മനീഷ് പാണ്ഡെ, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, മായങ്ക്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരില്ല. പകരം ശിവം ദുബെയാണു കളിക്കുന്നത്. രണ്ടു ദിവസമായി മഴ ഭീഷണിയുള്ള ചെന്നൈയില്‍ ആദ്യ ബാറ്റിംഗ് ഗുണകരമാകുമെന്നാണ് ഇന്ത്യന്‍ നായകന്റെ അഭിപ്രായം. സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നതാണ് ചെപ്പോക്കിലെ പിച്ചിന്റെ ചരിത്രം. ഇത്തവണയും പിച്ചിന്റെ ഘടനയില്‍ മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളിയായിരിക്കും ചെപ്പോക്കിലെ പിച്ച്. ഇതുവരെ നടന്ന 21 ഏകദിനങ്ങളില്‍ ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോര്‍ 239 മാത്രം ആണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.