ലോക കേരള സഭയുടെ മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം

Saturday 30 November 2019 5:09 pm IST

ന്യൂയോർക്ക്: ജനുവരി 1, 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുളള അപൂര്‍വ രേഖകളും ചിത്രങ്ങളും കൈവശമുളളവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ അവസരം. 

സ്വദേശത്തേയും വിദേശത്തെയും പഴയകാല ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, സുവനീറുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍, രേഖകള്‍, കുറിപ്പുകള്‍, യാത്രാ രേഖകള്‍, തപാല്‍ മുദ്രകള്‍ ഇവ കൈവശമുളളവര്‍ക്ക് അവയുടെ പകര്‍പ്പുകള്‍ നേരിട്ടോ തപാലിലോ ഇ-മെയിലിലോ അയയ്ക്കാം. പ്രദര്‍ശിപ്പിക്കുന്ന രേഖകള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം സമ്പാദകരുടെ വിവരവും ഉള്‍പ്പെടുത്തും. 

താത്പര്യമുളളവര്‍ ഡിസംബര്‍ 10 നകം lksmediasummit2019@gmail.com എന്ന ഇ-മെയിലിലോ, സെക്രട്ടറി, കേരള മീഡിയ അക്കാദമി, ടി.സി 9/1487, ഐസിഐസിഐ ബാങ്കിന് എതിര്‍വശം, ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിലോ ബന്ധപ്പെടുക. വിശദാംശങ്ങള്‍ക്ക് മൊബൈല്‍ : 9061593969

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.