മികച്ച നടന്‍ ജോകീന്‍ ഫീനിക്‌സ്; നടി റെനി സെല്‍വഗര്‍; സഹനടന്‍ ബ്രാഡ് പിറ്റ്; സഹനടി ലോറ ഡേണ്‍; 92-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Monday 10 February 2020 8:57 am IST

ലോസ് ആഞ്ചല്‍സ്: 92-മത്‌ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപിച്ചു. ജോക്കറിലെ അഭിനയത്തിന് ജോകീന്‍ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ച റെനി സെല്‍വെഗറാണ് മികച്ച നടി. കൊറിയന്‍ സിനിമയായ പാരസൈറ്റിന്റെ സംവിധായകന്‍ ബോങ് ജൂ ഹോ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. 

മികച്ച സഹനടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് 92ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ തുടക്കമായി. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റാണ് മികച്ച സഹനടനുളള ഓസ്‌കര്‍  സ്വന്തമാക്കിയത്. മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലൂടെ ലോറ ഡേണ്‍ സഹനടിക്കുള്ള പുരസ്‌കാരം നേടി. ചരിത്ര കുറിച്ച് പാരസൈറ്റ് മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം കൊറിയന്‍ പാരസൈറ്റ് നേടി. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയ ചിത്രമാണ് പാരസൈറ്റ്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുകയാണ്. 

മറ്റ് പുരസ്‌കാരങ്ങള്‍

. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: ടോയ് സ്റ്റോറി 4 

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ഹെയര്‍ ലവ് 

മികച്ച അവലംബിത തിരക്കഥ: തായ്ക വൈറ്റിറ്റി (ചിത്രം- ജോജോ റാബിറ്റ്) 

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ദ നൈബേഴ്‌സ് വിന്‍ഡോ 

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

മികച്ച ഡോക്യൂമെന്ററി ഫീച്ചര്‍: അമേരിക്കന്‍ ഫാക്ടറി 

മികച്ച വസ്ത്രാലങ്കാരം: ജാക്വിലിന്‍ ഡുറന്‍(ചിത്രം- ലിറ്റില്‍ വിമണ്‍)

മികച്ച സൈറ്റ് ഡെക്കറേഷന്‍: നാന്‍സി ഹേ 

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ജോക്കര്‍ 11 നോമിനേഷനുകളുമായി മുന്‍പന്തിയിലുണ്ട്. മികച്ച ചിത്രം, സംവിധായകന്‍, നടന്‍ എന്നീ ഇനങ്ങളിലുള്‍പ്പെടെയാണ് ജോക്കറിനു 11 നോമിനേഷനുകള്‍ കിട്ടിയത്. മികച്ച ചിത്രത്തിന്റെ കാറ്റഗറിയിലേക്ക് ദി ഐറിഷ്മാന്‍,1917, വണ്‍സ് അപ്പ് ഓണ്‍എ ടൈം ഇന്‍ ഹോളിവുഡ് എന്നീ ചിത്രങ്ങളും നോമിനേറ്റു ചെയ്യപ്പെട്ടു. ഇവയ്ക്ക് പത്തു നോമിനേഷനുകള്‍ വീതമുണ്ട്. അന്റോണിയോ ബാന്‍ഡിരസ്, ലിയോനാര്‍ഡോ ഡി കാ പ്രിയോ, ആഡം ഡ്രൈവര്‍,ജോനാഥന്‍ പ്രൈസ്, ജൊവാക്കിം ഫീനിക്‌സ് എന്നിവരാണ് മികച്ച നടന്റെ കാറ്റഗറിയില്‍ നോമിനേഷന്‍ ലഭിച്ചവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.