ഒറ്റമൂലി ഈഗോ തലയ്ക്ക് പിടിച്ചാല്‍!

Sunday 9 February 2020 5:25 am IST

ഈഗോ തലയ്ക്ക് പിടിച്ചാല്‍ ജീവിതം തകരും. ഈഗോ തലയ്ക്ക് പിടിച്ച ദമ്പതിമാരുടെ കഥ പറയുകയാണ് ഒറ്റമൂലി. ഹന്നാ ക്രീയേഷന്‍സിനു വേണ്ടി ബിനു കെ.ജെ നിര്‍മിക്കുന്ന ചിത്രം ക്യാമറാമാന്‍ ദീപു ശ്രീരാഗം സംവിധാനം ചെയ്യുന്നു. കൊട്ടാരക്കരയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.                          

പ്രശസ്ത സീരിയല്‍ നടി സൗപര്‍ണ്ണിക സുഭാഷ് നായികയാകുന്ന ചിത്രത്തില്‍, അഭിലാഷ് കൊട്ടാരക്കര, വിനീഷ്, അജി ജോര്‍ജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മാതാപിതാക്കളുടെ ഒരേയൊരു മകള്‍. പക്ഷേ, മാതാപിതാക്കളുടെ സ്‌നേഹം അനുഭവിക്കാന്‍ അവള്‍ക്ക് ഭാഗ്യം കിട്ടിയില്ല. 

മകളെ സ്‌നേഹിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞുമില്ല. അപ്പോഴാണ് കുടുംബ സുഹൃത്തായ ഒരു ഡോക്ടര്‍ മകളെ സഹായിക്കാന്‍ തയ്യാറായത്. അയാള്‍ ഒരു ഒറ്റമൂലി അവള്‍ക്ക് പറഞ്ഞു കൊടുത്തു. അത് അവള്‍ ഭംഗിയായി പ്രയോഗിക്കുകയും ചെയ്തു. അതോടെ മാതാപിതാക്കളുടെ ഈഗോ മാറി. അവര്‍ തുറന്ന് സംസാരിക്കാനും, കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും തുടങ്ങി.   ബിനു കെ.ജെയാണ്. കഥ, തിരക്കഥ, സംഭാഷണം - അഭിലാഷ് കൊട്ടാരക്കര, ക്യാമറ - പ്രദീപ്, മേക്കപ്പ് -ജിത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.