കപ്പല്‍ മുങ്ങുമെന്ന് കണ്ട് ആദ്യം രക്ഷപ്പെട്ട് ഓടിയ നേതാവാണ് രാഹുല്‍; രാജ്യത്ത് മുസ്ലിങ്ങള്‍ ഉള്ളത് കോണ്‍ഗ്രസ്സിന്റെ ദയവ് കൊണ്ടല്ലെന്ന് അസദുദ്ദീന്‍ ഒവൈസി

Tuesday 15 October 2019 11:48 am IST

മുംബൈ: കോണ്‍ഗ്രസ്സ് എന്ന കപ്പല്‍ മുങ്ങുന്നത് കണ്ട് ആദ്യം ഓടി രക്ഷപ്പെട്ട ക്യാപ്റ്റനാണ് രാഹുല്‍ ഗാന്ധിയെന്ന് രൂക്ഷമായി വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മമജ്‌ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. രാജ്സ്ഥാനില്‍ ഭിവാദി വെസ്റ്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലാണ് ഇത്തരത്തില്‍ പരിഹസിച്ചത്. 

കപ്പല്‍ മുങ്ങുമ്പോള്‍ അതിലുള്ള എല്ലാവരേയും സുരക്ഷിതമായി പുറത്തിറക്കിയശേഷമാണ് ക്യാപ്റ്റന്‍ രക്ഷപ്പെടുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി കപ്പല്‍ മുങ്ങിത്താഴുമെന്ന് മനസ്സിലാക്കി നേരത്തെ ഓടി രക്ഷപ്പെട്ട ക്യാപ്റ്റനാണ്. 

അതേസമയം രാജ്യത്ത് ഇപ്പോഴും മുസ്ലിങ്ങള്‍ കഴിയുന്നത് 70 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് കാണിച്ച ദയകൊണ്ട് അല്ലെന്നും ഒവൈസി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അന്ന് കാട്ടിയ ദയവാണ് മുസ്ലിങ്ങള്‍ ഇവിടെ തുടരുന്നത് എന്നാണ് അവര്‍ ഉയര്‍ത്തുന്ന അവകാശ വാദം. എന്നാല്‍ ഭരണഘടനകൊണ്ടും ദൈവം ഉള്ളതുകൊണ്ടുമാണ് മുസ്ലിങ്ങള്‍ ഇപ്പോഴും തുടരുന്നതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.