ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കായി ഇമ്രാന്‍ ഖാന് ആവലാതി വേണ്ട; ഇന്ത്യന്‍ മുസ്ലിങ്ങള്‍ എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമെന്ന് അസദുദ്ദീന്‍ ഒവൈസി

Sunday 5 January 2020 10:40 am IST

ന്യൂദല്‍ഹി : ഇന്ത്യന്‍ മുസ്ലിങ്ങള്‍ എന്നതില്‍ അഭിമാനിക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളെ കുറിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവലാതിപ്പെടേണ്ട ആവശ്യമില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി. മൂന്നു വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ഉത്തര്‍പ്രദേശില്‍ അടുത്തിടെ അരങ്ങേറിയതാണെന്ന് ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ പ്രചാരിപ്പിച്ചിരുന്നു. ഇത് വ്യാജമെന്ന് ദേശീയ ഏജന്‍സിയും ഔദ്യോഗിക വൃത്തങ്ങളും കണ്ടെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. 

ഇന്ത്യയിലെ മുസ്ലിങ്ങളെ കുറിച്ച് ഇമ്രാന്‍ ഖാന്‍ അന്വേഷിക്കേണ്ടതിന്റെ ആവശ്യമില്ല. പാക്കിസ്ഥാനിലെ കാര്യങ്ങളെ കുറിച്ചറിയാന്‍ ആകുലതയുണ്ടായാല്‍ മതിയെന്നും ഒവൈസി രൂക്ഷമായി വിമര്‍ശിച്ചു. ജിന്നയുടെ തെറ്റായ സിദ്ധാന്തത്തെ ഇന്ത്യക്കാന്‍ തള്ളികളഞ്ഞതാണ്. ഇന്ത്യന്‍ മുസ്ലിങ്ങളെന്ന നിലയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. 

അതേസമയം പാക്കിസ്ഥാനില്‍ ന്യൂനപക്ഷ സമുദായത്തിനുനെരെ വ്യാപക അക്രമങ്ങളാണ് അഴിച്ചുവിടുന്നത്.  പാക്കിസ്ഥാനില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണവും കല്ലേറും മൂലം നിരവധി പേരാണ് അതില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.